കൊച്ചി: കെഎൽസിഎ വരാപ്പുഴ അതിരൂപത സമിതിയുടെയും അതിരൂപത അല്മായ കമ്മീഷന്റെയും നവീകരിച്ച ഓഫീസുകളുടെ ആശീർവാദവും ഷെവലിയർ ബഹുമതി ലഭിച്ച പ്രൊഫ. ഇഗ്നേഷ്യസ് ഗൊൺസാൽവസിനുള്ള അനുമോദന സമ്മേളനവും സംഘടിപ്പിച്ചു. വരാപ്പുഴ അതിരൂപത സഹായമെത്രാൻ ബിഷപ്പ് ഡോ. ആന്റണി വാലുങ്കൽ ഓഫീസുകളുടെ ആശീർവാദം നിർവഹിക്കുകയും അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്യുകയും ചെയ്തു.
ലെയോ പതിനാലാമൻ പാപ്പയിൽനിന്ന് ഷെവലിയർ ബഹുമതി ലഭിച്ച വരാപ്പുഴ അതിരൂപതാംഗം പ്രൊഫ. ഇഗ്നേഷ്യസ് ഗൊൺസാൽവസിനെ കെഎൽസിഎ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ പൊന്നാടയണിയിച്ചും ഉപഹാരം നൽകിയും ആദരിച്ചു. അതിരൂപത പ്രസിഡന്റ് റോയ് ഡിക്കുഞ്ഞ് അധ്യക്ഷത വഹിച്ചു. അതിരൂപത ഡയറക്ടർ ഫാ. മാർട്ടിൻ തൈപ്പറമ്പിൽ അനുഗ്രഹപ്രഭാഷണം നടത്തി. അതിരൂപത ഫിനാൻഷ്യൽ അഡ്മിനിസ്ട്രേറ്റർ ഡോ. മാത്യു സോജൻ മാളിയേക്കൽ, ജനറൽ മിനിസ്ട്രി കോ-ഓർഡിനേറ്റർ ഫാ. യേശുദാസ് പഴമ്പിള്ളി, സിഎസി ഡയറക്ടർ ഫാ. വില്യം നെല്ലിക്കൽ, കെഎൽസിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്, അല്മായ കമ്മീഷൻ ജനറൽ സെക്രട്ടറി ജോർജ് നാനാട്ട്, കെഎൽസിഡബ്ല്യുഎ അതിരൂപത പ്രസിഡന്റ് പ്രൊഫ. ഡോ. ബീന കെ.ജെ., കെസിവൈഎം അതിരൂപത ജനറൽ സെക്രട്ടറി റോസ്മേരി കെ.ജെ., വിൻസെന്റ് ഡി പോൾ പ്രസിഡന്റ് ജോസഫ്, കെഎൽഎം മുൻ അതിരൂപത പ്രസിഡന്റ് ബിജു പുത്തൻപറമ്പിൽ, സിഎൽസി മുൻ സംസ്ഥാന സെക്രട്ടറി അനിൽ, കെഎൽസിഎ അതിരൂപത ജനറൽ സെക്രട്ടറി റോയ് പാളയത്തിൽ, ട്രഷറർ എൻ.ജെ. പൗലോസ്, സിബി ജോയ്, ആഷ്ലിൻ പോൾ എന്നിവർ പ്രസംഗിച്ചു. പ്രൊഫ. ഇഗ്നേഷ്യസ് ഗൊൺസാൽവസ് മറുപടി പ്രസംഗം നടത്തി.
കെഎൽസിഎ വൈസ് പ്രസിഡന്റുമാരായ ബാബു ആന്റണി, എം.എൻ. ജോസഫ്, പ്രൊഫ. ഡോ. സൈമൺ കൂമ്പേൽ, സെക്രട്ടറിമാരായ നിക്സൺ വേണാട്ട്, റോസ് മാർട്ടിൻ, ബിജു മുള്ളൂർ, ഫോറം കൺവീനർമാരായ ബിജു വർഗീസ്, അഡ്വ. കെ.എസ്. ജിജോ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. കെഎൽസിഎ സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി കരുമാഞ്ചേരി, സംസ്ഥാന വൈസ് പ്രസിഡന്റ് സി.ജെ. പോൾ, സംസ്ഥാന സമിതി അംഗങ്ങളായ വിൻസ് പെരിഞ്ചേരി, ലൂയിസ് തണ്ണിക്കോട്ട്, അതിരൂപത എക്സിക്യൂട്ടീവ് അംഗങ്ങളായ സോണിയ ബിനു, ജോബി ജോർജ്, ജോമിഷ് ജോസ്, ജോസ് വി. മാത്യു, അതിരൂപത മാനേജിങ് കൗൺസിൽ അംഗങ്ങൾ, മേഖലാ-യൂണിറ്റ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

