നെയ്യാറ്റിൻകര: ഭിന്നശേഷിക്കാരായ വ്യക്തികളെ സ്വയംപര്യാപ്തരാക്കുന്നതിനും സംരംഭകത്വത്തിലൂടെ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി സൗജന്യ പത്തുദിന സ്വയംതൊഴിൽ പരിശീലന പരിപാടിക്ക് നെയ്യാറ്റിൻകരയിൽ തുടക്കമായി.
നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡെവലപ്മെൻ്റ് സൊസൈറ്റി (എൻ ഐ ഡി എസ് ), Enable India എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ തിരുവനന്തപുരം റൂറൽ സെൽഫ് എംപ്ലോയ്മെൻ്റ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (ആർ എസ് ഇ റ്റി ഐ ) നേതൃത്വത്തിലാണ് പരിശീലനം സംഘടിപ്പിക്കുന്നത്. നവംബർ 10ന് ലോഗോസ് പാസ്റ്ററൽ സെൻ്ററിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ എൻ ഐ ഡി എസ് ഡയറക്ടർ ഫാ. ക്രിസ്റ്റഫർ ഏശായ അധ്യക്ഷത വഹിച്ചു. ചെങ്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോമരാജ് പരിപാടി ഉദ്ഘാടനം ചെയ്തു. ആർ എസ് ഇ റ്റി ഐ ഡയറക്ടർ ശ്രീജ, ഫാക്കൽറ്റി അംഗം ഗ്യാനം ഐറിൻ, എൻ ഐ ഡി എസ് അസിസ്റ്റന്റ് പ്രോജക്ട് ഓഫീസർ ബിജു ആന്റണി എന്നിവർ ആശംസകൾ നേർന്നു. പ്രോജക്ട് കോഓർഡിനേറ്റർ ശശികുമാർ, സി ബി ആർ കോഓർഡിനേറ്റർ ജയരാജ്, അധ്യാപിക അഞ്ചന, മൊബിലൈസിങ് ഓഫീസർ കവിത എന്നിവർ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി.35 വിദ്യാർഥികളും രക്ഷിതാക്കളും ഉൾപ്പെടെ 53 പേർ പരിപാടിയിൽ പങ്കെടുത്തു.

