.കൊച്ചി: ശദബ്ദി ആഘോഷിക്കുന്ന എറണാകുളം ഇൻഫന്റ് ജീസസ് പള്ളി വിളംബര റാലി നടത്തി. സെന്റ് ഫ്രാൻസിസ് കത്തീഡ്രൽ പള്ളിയിൽ വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ഫ്ലാഗ് ഓഫ് ചെയ്തു.
കത്തീഡ്രൽ വികാരി ഫാ. പീറ്റർ കൊച്ചുവീട്ടിൽ, ഇൻഫന്റ് ജീസസ് പള്ളി വികാരി ഫാ. ഡഗ്ലസ് പിൻഹീറോ , സി.എച്ച്.എസ്.ടി. പ്രൊവിൻഷ്യൽ സിസ്റ്റർ നീലിമ , ഇഗ്നേഷ്യസ് ഗോൺസാൽവസ് തുടങ്ങിയവർ സംസാരിച്ചു.’വിശ്വാസത്തിൽ വേരൂന്നിയ പൈതൃകം , പ്രത്യാശയിൽ പുതുക്കപ്പെടുന്ന ജീവിതം’ എന്ന പ്രമേയം ഉൾക്കൊണ്ട് 200-ഓളം വൈദികർ റാലിയിൽ പങ്കെടുത്തു.

