ആലപ്പുഴ: രൂപതയുടെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് ആധുനിക മാധ്യമസാങ്കേതിക വിദ്യകളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി ഇടവകകളെയും കുടുംബങ്ങളെയും ഏകോപിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് രൂപം നൽകുക എന്ന ലക്ഷ്യത്തോടെ ആലപ്പുഴ രൂപത മീഡിയ കമ്മീഷന്റെ നേതൃത്വത്തിൽ മീഡിയ വർക്ഷോപ്പ് സംഘടിപ്പിച്ചു.
നവംബർ എട്ടിന് ചേർത്തല സെന്റ് മൈക്കിൾസ് കോളേജിലെ ഫിനീഷ്യോ ഹാളിൽ നടന്ന പരിപാടി കെസിബിസി മാധ്യമ കമ്മീഷൻ സെക്രട്ടറി ഫാ. സെബാസ്റ്റ്യൻ മിൽട്ടൻ കളപ്പുരയ്ക്കൽ ഉദ്ഘാടനം ചെയ്തു.രൂപത മീഡിയ കമ്മീഷൻ ഡയറക്ടർ ഫാ. ജോൺസൺ പുത്തൻവീട്ടിൽ അധ്യക്ഷത വഹിച്ചു. ആധുനിക മാധ്യമരംഗത്തെ വിവിധ വിഷയങ്ങളിൽ ക്ലീറ്റസ് കളത്തിൽ, ബെന്നി ജയിംസ്, ലിജു ജേക്കബ്, പീറ്റർ കോളിൻസ്, ഷൈജു വർഗീസ് എന്നിവർ ക്ലാസുകൾ നയിച്ചു.ജോസ് ആറുകാട്ടി, ഫാ. സെബാസ്റ്റ്യൻ വടക്കേവീട്ടിൽ, തങ്കച്ചൻ ഈരേശ്ശേരിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
രൂപതയുടെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് മാധ്യമരംഗത്ത് കൂടുതൽ സജീവമായ ഇടപെടലുകൾ ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് ശിൽപ്പശാല സംഘടിപ്പിച്ചത്.

