വെള്ളയമ്പലം: ഡിജിറ്റൽ സുവിശേഷ വൽക്കരണത്തിന്റെ ഭാഗമായി തിരുവനന്തപുരം അതിരൂപത മീഡിയ കമ്മിഷൻ ‘ഡിജിറ്റൽ ദിവ്യകാരുണ്യ സന്നിധി 24×7’ എന്ന പുതിയ ആത്മീയ സംരംഭത്തിന് തുടക്കമിട്ടു. അതിരൂപതയുടെ യൂട്യൂബ് ചാനലിലൂടെ ദിവ്യകാരുണ്യ ആരാധന തത്സമയം ലഭ്യമാക്കുന്നതാണ് പദ്ധതി.ഓൺലൈനിലൂടെ ദിവ്യകാരുണ്യ സന്നിധിയിൽ ആത്മീയമായി പങ്കുചേരാനും യേശുവിനെ ആരാധിക്കാനും പ്രാർഥനകളും വ്യക്തിപരമായ നിയോഗങ്ങളും കമന്റ് ബോക്സിലൂടെ സമർപ്പിക്കാനും വിശ്വാസികൾക്ക് ഇതിലൂടെ അവസരമുണ്ട്.ഒക്ടോബർ 29-ന് വിശുദ്ധ കാർലോ അക്യൂട്ടിസിന്റെ നാമധേയത്തിലുള്ള സ്റ്റുഡിയോയിൽ നടന്ന ചടങ്ങിൽ പദ്ധതിയുടെ യൂട്യൂബ് ലോഞ്ചിങ് അതിരൂപത അൽമായ ശുശ്രൂഷ ഡയറക്ടർ ഫാ. ബീഡ് മനോജ് നിർവഹിച്ചു. അതിരൂപത മീഡിയ കമ്മിഷൻ ഡയറക്ടർ ഫാ. പ്രബൽ ജെ.പി. ഉൾപ്പെടെയുള്ള മീഡിയ പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു.പദ്ധതിയുടെ ഭാഗമായി വരും ദിവസങ്ങളിൽ നിശ്ചിത സമയങ്ങളിൽ വൈദികരുടെ നേതൃത്വത്തിൽ ദിവ്യകാരുണ്യ ആരാധന, വചനസന്ദേശം, മധ്യസ്ഥ പ്രാർഥന എന്നിവയും തത്സമയം സംപ്രേഷണം ചെയ്യുമെന്ന് മീഡിയ കമ്മിഷൻ അറിയിച്ചു.
Trending
- പോപ്പ്മൊബീലിന്റെ നൂറാം വാർഷികം; മെഴ്സിഡസ് ബെൻസ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി പാപ്പ
- മധ്യപൂർവേഷ്യയുടെ ഭാവി നിർമാണത്തിൽ ക്രൈസ്തവ പങ്കാളിത്തം ചർച്ച ചെയ്ത് അമ്മാനിൽ സമ്മേളനം
- പാക്കിസ്ഥാനിലെ ക്രൈസ്തവ പീഡനം അവസാനിപ്പിക്കാൻ പാശ്ചാത്യ രാജ്യങ്ങൾ ഇടപെടണം: പീറ്റർ ഭട്ടി
- ഫാ. ഡി.എസ്. അമലോർപവദാസ് ഇനി ദൈവദാസൻ; നാമകരണ നടപടികൾക്ക് വത്തിക്കാൻ അനുമതി
- ഓൺലൈൻ ദിവ്യകാരുണ്യ ആരാധനയ്ക്ക് അവസരമൊരുക്കി തിരുവനന്തപുരം അതിരൂപത
- ലാറ്റിനമേരിക്കയിലെ രാഷ്ട്രീയ-സാമൂഹിക പ്രതിസന്ധികൾ ചർച്ച ചെയ്ത് ലിയോ പതിനാലാമൻ പാപ്പായും കോസ്റ്റ റിക്കൻ പ്രസിഡന്റും
- സ്പെയിനിലെ ട്രെയിൻ ദുരന്തം: ഇരകൾക്കും കുടുംബങ്ങൾക്കും പ്രാർത്ഥനയുമായി ലിയോ പതിനാലാമൻ പാപ്പാ
- പാപ്പയുടെ ജീവൻ രക്ഷിച്ച സ്വിസ് ഗാർഡുകളുടെ ധീരസ്മരണയ്ക്ക് 500 വർഷം; വാർഷികാഘോഷങ്ങൾക്ക് ഒരുങ്ങി വത്തിക്കാൻ

