വത്തിക്കാൻ: സ്പെയിനിലെ തൊളേദോ പ്രവിശ്യയിലുണ്ടായ ട്രെയിൻ അപകടത്തിൽ 68 പേർ മരിക്കാനിടയായ സംഭവത്തിൽ ലെയോ പതിനാലാമൻ പാപ്പാ അഗാധമായ ദുഃഖം രേഖപ്പെടുത്തി. മരണമടഞ്ഞവരുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നതായും പരിക്കേറ്റവർക്കും ദുരന്തബാധിത കുടുംബങ്ങൾക്കും ആത്മീയമായ പിന്തുണയും ആശ്വാസവും നേരുന്നതായും പരിശുദ്ധ പിതാവ് അറിയിച്ചു.ഒക്ടോബർ 29-ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ, പാപ്പായുടെ പേരിൽ തൊളേദോ അതിരൂപതാധ്യക്ഷൻ ആർച്ച് ബിഷപ്പ് ഫ്രാൻസിസ്കോ സെറോ ചാവേസിന് അയച്ച ടെലഗ്രാം സന്ദേശത്തിലാണ് അനുശോചനം അറിയിച്ചത്. അപകടത്തിൽ പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു.ഒക്ടോബർ 28-ന് രാവിലെ 8.54-നാണ് തൊളേദോ പ്രവിശ്യയിലെ ഉർദ പട്ടണത്തിൽ രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ച് വൻ ദുരന്തമുണ്ടായത്. അപകടത്തിൽ അമ്പതോളം പേർക്ക് പരിക്കേറ്റു. ഇവരിൽ ചിലരുടെ നില ഗുരുതരമാണ്.ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സ്പെയിൻ സർക്കാർ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു. ഈ വർഷം രാജ്യത്തുണ്ടായ രണ്ടാമത്തെ അതിവേഗ റെയിൽ അപകടമാണിത്.
Trending
- സ്പെയിനിലെ ട്രെയിൻ ദുരന്തം: ഇരകൾക്കും കുടുംബങ്ങൾക്കും പ്രാർത്ഥനയുമായി ലിയോ പതിനാലാമൻ പാപ്പാ
- മാർപ്പാപ്പയുടെ ജീവൻ രക്ഷിച്ച സ്വിസ് ഗാർഡുകളുടെ ധീരസ്മരണയ്ക്ക് 500 വർഷം; വാർഷികാഘോഷങ്ങൾക്ക് ഒരുങ്ങി വത്തിക്കാൻ
- ജപമാലകളുടെ പ്രദർശനം ശ്രദ്ധേയമായി
- ആഗമനകാലത്ത് റോമിലെ അഞ്ച് ഇടവകകൾ സന്ദർശിക്കാൻ ലിയോ പതിനാലാമൻ പാപ്പാ
- മഹാരാജാസ് ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണം; കെഎൽസിഎ ശ്രദ്ധക്ഷണിക്കൽ സമ്മേളനം നടത്തി
- കുടിയേറ്റക്കാരുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്നവരെ അഭിവാദ്യം ചെയ്ത് ലെയോ പതിനാലാമൻ പാപ്പാ
- 30 രാജ്യങ്ങളിലെ സ്റ്റാമ്പുകളിൽ മുഖം കാണിച്ച ഗായകൻ
- *തിരുവെഴുത്തുകളുടെ അര്ത്ഥതലങ്ങള് തേടിയ ദൈവശാസ്ത്രജ്ഞന്

