വത്തിക്കാൻ: ആഗമനകാലത്തോടനുബന്ധിച്ച് റോം രൂപതയിലെ അഞ്ച് ഇടവകകൾ ലിയോ പതിനാലാമൻ പാപ്പാ സന്ദർശിക്കും. നവംബർ 27 മുതൽ ഡിസംബർ 20 വരെയുള്ള ദിവസങ്ങളിലായിരിക്കും രൂപതാ മെത്രാൻ കൂടിയായ പരിശുദ്ധ പിതാവിന്റെ സന്ദർശനങ്ങൾ. ഒക്ടോബർ 28-ന് പുറത്തിറക്കിയ വാർത്താക്കുറിപ്പിലൂടെയാണ് റോം വികാരിയാത്ത് ഇക്കാര്യം അറിയിച്ചത്.നവംബർ 27-ന് മധ്യമേഖലയിലെ സാന്ത് അന്ത്രെയാ ദെല്ലെ ഫ്രാത്തെ, നവംബർ 29-ന് ദക്ഷിണമേഖലയിലെ സാൻ കാർലോ ദ സെത്സെ, ഡിസംബർ 6-ന് കിഴക്കൻ മേഖലയിലെ സാന്ത് എലീജിയോ, ഡിസംബർ 13-ന് പടിഞ്ഞാറൻ മേഖലയിലെ സാന്താ ലൂച്ചിയ, ഡിസംബർ 20-ന് വടക്കൻ മേഖലയിലെ സാൻ റോബെർത്തോ ബെല്ലാർമിനോ എന്നീ ഇടവകകളിലാണ് പാപ്പാ സന്ദർശനം നടത്തുക. ഓരോ ഇടവകയിലും വിശുദ്ധ കുർബാനയ്ക്കും പാപ്പാ നേതൃത്വം നൽകും.കഴിഞ്ഞ നോമ്പുകാലത്തും സമാനമായ രീതിയിൽ പാപ്പാ റോമിലെ വിവിധ ഇടവകകൾ സന്ദർശിച്ചിരുന്നു.പാപ്പായുടെ സന്ദർശനങ്ങൾ റോം രൂപതയ്ക്കാകെ ആഘോഷത്തിന്റെ നിമിഷങ്ങളാണെന്ന് കർദിനാൾ റെയ്ന പറഞ്ഞു. ഇടവകകളിലെ അജപാലന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും വിശ്വാസസമൂഹങ്ങളെ ശക്തിപ്പെടുത്തുന്നതിനും പ്രാർത്ഥനയിലും വിശ്വാസത്തിലും സഭൈക്യത്തിലും വളരുന്നതിനും ഈ സന്ദർശനങ്ങൾ സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Trending
- മാർപ്പാപ്പയുടെ ജീവൻ രക്ഷിച്ച സ്വിസ് ഗാർഡുകളുടെ ധീരസ്മരണയ്ക്ക് 500 വർഷം; വാർഷികാഘോഷങ്ങൾക്ക് ഒരുങ്ങി വത്തിക്കാൻ
- ജപമാലകളുടെ പ്രദർശനം ശ്രദ്ധേയമായി
- ആഗമനകാലത്ത് റോമിലെ അഞ്ച് ഇടവകകൾ സന്ദർശിക്കാൻ ലിയോ പതിനാലാമൻ പാപ്പാ
- മഹാരാജാസ് ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണം; കെഎൽസിഎ ശ്രദ്ധക്ഷണിക്കൽ സമ്മേളനം നടത്തി
- കുടിയേറ്റക്കാരുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്നവരെ അഭിവാദ്യം ചെയ്ത് ലെയോ പതിനാലാമൻ പാപ്പാ
- 30 രാജ്യങ്ങളിലെ സ്റ്റാമ്പുകളിൽ മുഖം കാണിച്ച ഗായകൻ
- *തിരുവെഴുത്തുകളുടെ അര്ത്ഥതലങ്ങള് തേടിയ ദൈവശാസ്ത്രജ്ഞന്
- ആരാണ് ജനാധിപത്യത്തിന്റെ കാവല്ക്കാരന്?

