വത്തിക്കാൻ: കുടിയേറ്റക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി പ്രവർത്തിക്കുന്ന വടക്കേ അമേരിക്കയിൽ നിന്നുള്ള സന്നദ്ധപ്രവർത്തകരെ ലെയോ പതിനാലാമൻ പാപ്പാ അഭിവാദ്യം ചെയ്തു. ഒക്ടോബർ 28ന് വത്തിക്കാനിൽ നടന്ന പൊതുകൂടിക്കാഴ്ചയ്ക്കു ശേഷം ചിക്കാഗോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘കോയലിഷൻ ഫോർ സ്പിരിച്വൽ ആൻഡ് പബ്ലിക് ലീഡർഷിപ്പ്’ (സി.എസ്.പി.എൽ.) സംഘടനയിലെ മുപ്പതോളം അംഗങ്ങളുമായാണ് പാപ്പാ കൂടിക്കാഴ്ച നടത്തിയത്.അമേരിക്കയിലെ കുടിയേറ്റ, കസ്റ്റംസ് വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള ചിക്കാഗോയിലെ ബ്രോഡ്വ്യൂ തടങ്കൽ കേന്ദ്രത്തിൽ കഴിയുന്ന കുടിയേറ്റക്കാരുടെ ദുരിതജീവിതം സംഘടനാംഗങ്ങൾ പാപ്പായുമായി പങ്കുവച്ചു. കുടുംബങ്ങളിൽനിന്ന് വേർപെട്ട് തടങ്കലിൽ കഴിയുന്നവരുടെ ചിത്രങ്ങളും കത്തുകളും അവർ പാപ്പായ്ക്ക് കൈമാറി.തടങ്കൽ കേന്ദ്രങ്ങളിലുള്ളവർക്ക് പ്രാർത്ഥനയും ആത്മീയ പിന്തുണയും മറ്റ് സഹായങ്ങളും സംഘടന നൽകിവരുന്നുണ്ട്. 2026 മേയ് മുതൽ ഇതുവരെ 135 തവണയിലധികം കേന്ദ്രം സന്ദർശിച്ച സംഘടനാംഗങ്ങൾ 725 കുടിയേറ്റക്കാരുമായി ആശയവിനിമയം നടത്തിയതായും അറിയിച്ചു.കുടിയേറ്റക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും അവർക്കു നീതിയും മാനുഷിക പരിഗണനയും ഉറപ്പാക്കുന്നതിലും കത്തോലിക്കാ സഭ നടത്തുന്ന ഇടപെടലുകൾ നിർണായകമാണെന്ന് ചിക്കാഗോ അതിരൂപതയുടെ സഹായമെത്രാൻ ബിഷപ്പ് ഹൊസേ മരിയ ഗാർസിയ മാൽഡൊനാഡോ പറഞ്ഞു.
Trending
- മഹാരാജാസ് ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണം; കെഎൽസിഎ ശ്രദ്ധക്ഷണിക്കൽ സമ്മേളനം നടത്തി
- കുടിയേറ്റക്കാരുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്നവരെ അഭിവാദ്യം ചെയ്ത് ലെയോ പതിനാലാമൻ പാപ്പാ
- 30 രാജ്യങ്ങളിലെ സ്റ്റാമ്പുകളിൽ മുഖം കാണിച്ച ഗായകൻ
- *തിരുവെഴുത്തുകളുടെ അര്‍ത്ഥതലങ്ങള്‍ തേടിയ ദൈവശാസ്ത്രജ്ഞന്
- ആരാണ് ജനാധിപത്യത്തിന്റെ കാവല്ക്കാരന്?
- ലോകമെങ്ങും ജെന്‍ സി റിവോള്‍ട്ട്
- നിയമം മാറിയിട്ടും കുരുക്കഴിയാതെ സാധാരണക്കാരുടെ വീടുകള്‍
- ഹാലോവീൻ ആഘോഷങ്ങളിൽനിന്ന് ക്രൈസ്തവ സ്ഥാപനങ്ങൾ വിട്ടുനിൽക്കണം: കെസിബിസി ജാഗ്രത കമ്മീഷൻ

