തിരുവനന്തപുരം: തിരുവനന്തപുരം ലത്തീൻ അതിരൂപത ലെജിയൻ ഓഫ് മേരിയുടെ നേതൃത്വത്തിൽ ജപമാല റാലി സംഘടിപ്പിച്ചു. സെന്റ് ആൻഡ്രൂസ് ദേവാലയ പരിസരത്തുനിന്നും സ്റ്റേഷൻകടവ് പരിസരത്തുനിന്നും ആരംഭിച്ച റാലിയിൽ ആയിരങ്ങൾ പങ്കെടുത്തു. പള്ളിത്തുറ ഇടവക ഗ്രൗണ്ടിൽ ഒരുക്കിയ സംഗമവേദിയിൽ റാലി സമാപിച്ചു.
തുടർന്ന് നടന്ന പൊന്തിഫിക്കൽ സമൂഹ ദിവ്യബലിക്ക് അതിരൂപത സഹായമെത്രാൻ ബിഷപ്പ് ക്രിസ്തുദാസ് മുഖ്യകാർമികത്വം വഹിച്ചു. പള്ളിത്തുറ ഇടവക വികാരി ഫാ. ജോസഫ് പ്രസാദ് സ്വാഗതവും അല്മായ ശുശ്രൂഷ ഡയറക്ടർ ഫാ. ബീഡ് മനോജ് അമാദോ നന്ദിയും പറഞ്ഞു.ലെജിയൻ ഓഫ് മേരി കമ്മീസിയം പ്രസിഡന്റ് ബ്രദർ ക്രിസ്തുദാസ്, ബ്രദർ ജെയിംസ്, ബ്രദർ ടനി റോക്കി, ബ്രദർ സെബാസ്റ്റ്യൻ, സിസ്റ്റർ വിജി എന്നിവർ റാലിക്ക് നേതൃത്വം നൽകി.

