മകുര്ഡി: നൈജീരിയയിലെ ബെന്യു സംസ്ഥാനത്ത് തട്ടിക്കൊണ്ടുപോകപ്പെട്ട ഒടുക്പോ രൂപതയിലെ വൈദികൻ ഫാ. ജോൺ ഒറ്റാച്ചെയടക്കം എട്ടുപേരെ പോലീസ് മോചിപ്പിച്ചു. സംഭവത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന രണ്ടുപേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.ഒഹിമിനി ലോക്കൽ ഗവൺമെന്റ് ഏരിയയിൽ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ക്രിമിനൽ സംഘം വൈദികനെയും മറ്റ് ഏഴുപേരെയും തട്ടിക്കൊണ്ടുപോയത്. തുടർന്ന് പോലീസ് മൊബൈൽ ഫോഴ്സിന്റെയും സിവിൽ പ്രൊട്ടക്ഷൻ ഗാർഡിന്റെയും സഹകരണത്തോടെ വ്യാപകമായ തിരച്ചിൽ നടത്തി. ഒക്ടോബർ 16-ന് രണ്ടുപേരെയും 18-ന് ശേഷിച്ച ആറുപേരെയും സുരക്ഷിതമായി കണ്ടെത്തി മോചിപ്പിക്കുകയായിരുന്നു.
Trending
- നൈജീരിയയിൽ വൈദികനെയും ഏഴുപേരെയും മോചിപ്പിച്ചു; രണ്ടുപേർ അറസ്റ്റിൽ
- ലോകയുവജനദിനത്തിലേക്ക് യുവജനങ്ങളെ ക്ഷണിച്ച് ലെയോ പാപ്പ
- സുഡാനിൽ രണ്ട് ആക്രമണങ്ങൾ: 12 കുട്ടികളെങ്കിലും കൊല്ലപ്പെട്ടതായി യൂണിസെഫ്
- പട്ടിയും പൂച്ചയും പിന്നെ പശുവും പാട്ടു കേൾക്കുമ്പോൾ
- സ്നേഹത്തിന്റെ മേശയില്‍ വിശപ്പിന് ഇടമില്ല
- പൂനാരങ്ങ
- വിശുദ്ധ സിപ്രിയന് വിശ്വാസത്തിന്റെ ഐക്യത്തിനും സഭയുടെ അഖണ്ഡതയ്ക്കും വേണ്ടി ജീവിച്ച ദൈവശാസ്ത്രജ്ഞന്
- തങ്കശ്ശേരി ഫൊറോന ബൈബിൾ കലോത്സവം നടന്നു

