പുനലൂർ : പുനലൂർ രൂപതയിലെ നാരങ്ങാനം സെന്റ് പോൾ ഇടവകാംഗമായ പ്രിൻസി ബോസ് ബോട്ടണിയിൽ ഡോക്ടറേറ്റ് നേടി. പത്തനംതിട്ട ജില്ലയിലെ തണ്ണീർത്തടങ്ങളിലെ ശുദ്ധജല ആൽഗകളും പാരിസ്ഥിതിക വ്യതിയാനങ്ങളും എന്ന വിഷയത്തിലാണ് ഗവേഷണം പൂർത്തിയാക്കിയത്. ഒക്ടോബർ 12ന് കോട്ടയം മഹാത്മാഗാന്ധി സർവകലാശാലയിൽ ഗവേഷണപ്രബന്ധം അവതരിപ്പിച്ചു. കൊഴഞ്ചേരി സെന്റ് തോമസ് കോളജ് ബോട്ടണി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ലീന എബ്രഹാമിന്റെ മേൽനോട്ടത്തിലായിരുന്നു ഗവേഷണം. ഡോ. പ്രശാന്ത് കുമാർ ശ്രീവാസ്തവയുടെ നേതൃത്വത്തിലുള്ള ഗവേഷണ എക്സ്റ്റേണൽ എക്സാമിനേഷൻ ബെഞ്ചിന് മുമ്പാകെയാണ് പ്രബന്ധം അവതരിപ്പിച്ചത്.പുനലൂർ രൂപതയിലെ നാരങ്ങാനം സെന്റ് പോൾ ഇടവകാംഗങ്ങളായ ബോസ്–ജോളി ദമ്പതികളുടെ മകളാണ് പ്രിൻസി. സിറിൽ ബോസ് സഹോദരനാണ്.
Trending
- പനാമയിൽ ഭൂകമ്പം; 8,300 കുട്ടികൾക്ക് അടിയന്തര സഹായം ആവശ്യമാണെന്ന് യുനിസെഫ്
- വൈദ്യുതി പ്രതിസന്ധി നിയന്ത്രണവിധേയം; ഒക്ടോബറിൽ നിയന്ത്രണങ്ങളില്ലെന്ന് മന്ത്രി സണ്ണി ജോസഫ്
- വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യാനുള്ള നീക്കത്തിനെതിരെ കർദ്ദിനാൾ പരോളിൻ
- ബോട്ടണിയിൽ ഡോക്ടറേറ്റ് നേടി പ്രിൻസി ബോസ്
- ലെയോ പാപ്പയ്ക്ക് ശ്വാസകോശ അർബുദം സ്ഥിരീകരിച്ചു; ശസ്ത്രക്രിയ വിജയകരം
- സിസ്റ്റർ പുഷ്പാഞ്ജലി പോളും ഫ്രാൻസിസ് സേവ്യർ ജോസഫും ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ടു.
- ബംഗാളിൽ സാന്താളി ബൈബിൾ കൺവെൻഷനു നേരെ ആക്രമണം; ആറു പേർക്ക് പരിക്ക്
- വധശിക്ഷ മനുഷ്യന്റെ വ്യക്തിത്വത്തിനും അന്തസ്സിനുമെതിരെയുള്ള ആക്രമണമാണെന്ന് പാപ്പ

