വത്തിക്കാൻ സിറ്റി: നിർമിതബുദ്ധി ഉൾപ്പെടെയുള്ള അതിവേഗ സാങ്കേതിക മുന്നേറ്റങ്ങൾ തൊഴിൽമേഖലയിൽ മാറ്റങ്ങൾ സൃഷ്ടിക്കുന്ന സാഹചര്യത്തിൽ, തൊഴിൽ രംഗത്ത് മനുഷ്യന്റെ മഹത്വവും കേന്ദ്രീകൃത സ്ഥാനവും സംരക്ഷിക്കണമെന്ന് ലെയോ പതിനാലാമൻ പാപ്പാ.തൊഴിൽ കേവലം വരുമാനം നേടുന്നതിനുള്ള ഉപാധിയായി കാണരുതെന്ന് പാപ്പാ പറഞ്ഞു. വ്യക്തിയുടെ സമഗ്ര വളർച്ചയ്ക്കും കുടുംബങ്ങളുടെ സംരക്ഷണത്തിനും സാമൂഹിക പുരോഗതിക്കും തൊഴിൽ നിർണായകമാണ്. സ്വന്തം കഴിവുകളും അധ്വാനവും സമൂഹത്തിന്റെ പൊതുനന്മയ്ക്കായി വിനിയോഗിക്കുന്നതിലൂടെ ലോകത്തെ കൂടുതൽ മികച്ചതും മനോഹരവുമാക്കാനുള്ള അവസരമാണ് തൊഴിൽ നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.വത്തിക്കാനിൽ സേവനം ചെയ്യുന്ന എല്ലാവരും ഒരേ ദൗത്യത്തിൽ പങ്കാളികളായ ഒരു സഭാ സമൂഹത്തിന്റെ ഭാഗമാണെന്നും പാപ്പാ ചൂണ്ടിക്കാട്ടി. ജോലിയിലെ വിശ്വസ്തത, ആത്മാർഥമായ അധ്വാനം, പ്രൊഫഷണലിസം എന്നിവയിലൂടെ ഓരോ വ്യക്തിയും തുല്യ മഹത്വത്തോടെ പൊതുലക്ഷ്യത്തിനായി സംഭാവന ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, വത്തിക്കാനിലെ വിവിധ മേഖലകളിൽ സ്ത്രീകളുടെ സാന്നിധ്യവും പങ്കാളിത്തവും കൂടുതൽ അംഗീകരിക്കപ്പെടേണ്ടതുണ്ടെന്നും പാപ്പാ വ്യക്തമാക്കി. സ്ത്രീകളുടെ വിവേചനശേഷി, സർഗാത്മകത, വ്യക്തികളോടും ബന്ധങ്ങളോടുമുള്ള പ്രത്യേക സംവേദനക്ഷമത എന്നിവ സ്ഥാപനങ്ങളുടെ വളർച്ചയ്ക്ക് വിലപ്പെട്ട സംഭാവന നൽകുന്നു. വിവിധ വിഷയങ്ങളെ കൂടുതൽ വിശാലമായ കാഴ്ചപ്പാടോടെ സമീപിക്കുന്നതിനും അവരുടെ കഴിവുകൾ സഹായിക്കുന്നുവെന്നും പാപ്പാ കൂട്ടിച്ചേർത്തു.
Trending
- എൽ നിനോ: 34.7 കോടി കുട്ടികൾ കാലാവസ്ഥാ ദുരന്ത ഭീഷണിയിൽ
- ഫാ. ബസീലിയൂസ് പാണാട്ട് സി.എസ്.ടി.യുടെ 50-ാം ചരമവാർഷികം ആചരിച്ചു
- വിദ്യാഭ്യാസ സംവരണം ഉദ്യോഗ സംവരണത്തിന് തുല്യമാക്കണം: കെ.സി.വൈ.എം
- മുണ്ടംവേലി ഫ്ലാറ്റ്: സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കെഎൽസിഎ ധർണ
- തൊഴിൽ മനുഷ്യന്റെ മഹത്വം ഉയർത്തുന്നതാകണം: ലെയോ പാപ്പാ
- ദാമ്പത്യസ്നേഹം ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന ഉടമ്പടി: ലെയോ പാപ്പാ
- കാരുണ്യത്തിന്റെ രഹസ്യ ബ്രാൻഡിൽ വിൻസെൻഷ്യൻ വസ്ത്രദാന സംരംഭം
- ഗാസയിലെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് പാപ്പായുടെ പ്രാർത്ഥന

