ആലപ്പുഴ: ഇന്നത്തെ സാമൂഹിക യാഥാർഥ്യങ്ങളിൽ കരുണയോടെ പ്രവർത്തിക്കാനുള്ള ഉത്തരവാദിത്വം മറ്റാരെക്കാളും കത്തോലിക്കാ സഭയ്ക്കുണ്ടെന്ന് പഞ്ചാബ് ചീഫ് സെക്രട്ടറിയുടെ ഓഫിസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ഡോ. നിർമൽ ഔസേപ്പച്ചൻ ഐഎഎസ്. സഭ ബ്യൂറോക്രാറ്റിക് സമീപനങ്ങളിൽനിന്ന് മാറേണ്ട കാലമാണിതെന്നും അദ്ദേഹം പറഞ്ഞു. കേരള റീജിയൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ (കെആർഎൽസിസി) രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ലെയ്റ്റി കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സമൂഹത്തിന്റെ പ്രത്യേകതകളും താൽപര്യങ്ങളും മനസ്സിലാക്കാതെ പദ്ധതികൾ ആവിഷ്കരിച്ചാൽ അവ പരാജയപ്പെടും. വിമർശനങ്ങളെ സമചിത്തതയോടെ സ്വീകരിക്കാൻ സഭയും സമൂഹവും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.കെആർഎൽസിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് അധ്യക്ഷത വഹിച്ചു. പുനലൂർ ബിഷപ്പ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ അനുഗ്രഹ പ്രഭാഷണം നടത്തി. ആലപ്പുഴ രൂപത വികാരി ജനറൽ മോൺ. ജോയ് പുത്തൻവീട്ടിൽ, എ.ഡി. തോമസ് എംഎൽഎ, കെഎൽസിഎ സംസ്ഥാന പ്രസിഡന്റ് ഷെറി ജെ. തോമസ്, കെആർഎൽസിസി ജനറൽ സെക്രട്ടറി റവ. ഡോ. ജിജു ജോർജ് അറയ്ക്കത്തറ, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. തോമസ് തറയിൽ, ഫാ. ജോൺസൺ പുത്തൻവീട്ടിൽ എന്നിവർ പ്രസംഗിച്ചു. ട്രഷറർ ബിജു ജോസി സ്വാഗതവും കെഎൽസിഡബ്ല്യുഎ സംസ്ഥാന പ്രസിഡന്റ് റാണി പ്രദീപ് നന്ദിയും പറഞ്ഞു.‘അൽമായരുടെ ദൗത്യവും സാമൂഹിക ഉത്തരവാദിത്വവും’ എന്ന വിഷയത്തിൽ വർക്കേഴ്സ് ഇന്ത്യ ഫെഡറേഷൻ മുൻ പ്രസിഡന്റ് ജോയി ഗോതുരുത്ത് വിഷയാവതരണം നടത്തി. സഭയുടെയും സമൂഹത്തിന്റെയും സമകാലിക വെല്ലുവിളികൾ, അൽമായരുടെ ഉത്തരവാദിത്വം, യുവജനപങ്കാളിത്തം, കുടുംബജീവിതം, സാമൂഹിക നീതി, തീരദേശ സമൂഹത്തിന്റെ പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ പാനൽ ചർച്ച നടന്നു. കിഫ്ബി അഡീഷണൽ സിഇഒ മിനി ആന്റണി ഐഎഎസ്, ആലപ്പുഴ എംഎൽഎ എ.ഡി. തോമസ്, കെസിവൈഎം മുൻ സംസ്ഥാന പ്രസിഡന്റ് സോണി പാവേലിൽ എന്നിവർ പാനലിൽ പങ്കെടുത്തു.ആലപ്പുഴ രൂപതാധ്യക്ഷൻ റൈറ്റ്. റവ. ഡോ. ജെയിംസ് ആനാപറമ്പിൽ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. വിജയപുരം രൂപത സഹായമെത്രാൻ ഡോ. ജസ്റ്റിൻ അലക്സാണ്ടർ മഠത്തിൽപ്പറമ്പിൽ സമാപന സന്ദേശം നൽകി. അൽമായ കമ്മീഷൻ സെക്രട്ടറി ഫാ. ബെന്നി പൂത്തറയിൽ, പി.ആർ. കുഞ്ഞച്ചൻ, മെറ്റിൽഡ മൈക്കിള് തുടങ്ങിയവർ നേതൃത്വം നൽകി.
Trending
- വിശുദ്ധ ഫ്രാൻസിസ് അസീസ്സി നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടിട്ട് 800 വർഷം
- ദുർബലരായ കുട്ടികളുടെ സംരക്ഷണം ലോകസമാധാനത്തിനുള്ള ചുവടുവെപ്പ്: കർദിനാൾ കൂവക്കാട്
- കത്തോലിക്ക സഭ കരുണയോടെ പ്രവർത്തിക്കണം: ഡോ. നിർമൽ ഔസേപ്പച്ചൻ
- ക്രിസ്തുവിലുള്ള വിശ്വാസമാണ് വിശ്വാസികൾ തമ്മിലുള്ള ഐക്യത്തിന്റെ അടിസ്ഥാനം: പാപ്പ
- ഫാ. അദെയോദാത്തൂസ് ഒ സി ഡി യുടെ 58-ാമത് ഓർമ്മത്തിരുനാൾ: വിശ്വാസദീപ പ്രയാണത്തിന് തുടക്കം
- മഞ്ഞനക്കാട്–ഞാറക്കൽ റോഡ് തകർച്ച; സമരത്തിനൊരുങ്ങി കെ എൽ സി എ
- കെആർഎൽസിസി സിൽവർ ജൂബിലി ലെയിറ്റി കോൺക്ലേവിന് തുടക്കമായി
- സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ വിദ്യാലയമായി കോട്ടയം മൗണ്ട് കാർമൽ ഹയർ സെക്കൻഡറി സ്കൂൾ

