വത്തിക്കാൻ സിറ്റി : ക്രിസ്തുവിലുള്ള വിശ്വാസമാണ് വിശ്വാസികൾ തമ്മിലുള്ള ഐക്യത്തിന്റെ അടിസ്ഥാനമെന്ന് ലെയോ പതിനാലാമൻ പാപ്പ. വത്തിക്കാനിലെ തെവുതോണികോ പൊന്തിഫിക്കൽ സെമിനാരിയിലെ അംഗങ്ങളുമായി ഒക്ടോബർ 3-ന് നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. സെമിനാരിയുടെ 150-ാം വാർഷികത്തോടനുബന്ധിച്ചായിരുന്നു കൂടിക്കാഴ്ച.എട്ടാം നൂറ്റാണ്ടുമുതൽ റോമൻ സാമ്രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് റോമിലെത്തിയ തീർത്ഥാടകർക്ക് പ്രധാനപ്പെട്ട ആതിഥേയ കേന്ദ്രമായിരുന്നു തെവുതോണികോ കാമ്പോ സാന്തോ എന്ന് പാപ്പ അനുസ്മരിച്ചു. പത്തൊൻപതാം നൂറ്റാണ്ടിൽ ജർമ്മൻ സാമ്രാജ്യത്തിലെ കുൽത്തൂർകാംഫിന്റെ ഭാഗമായി സഭയ്ക്കെതിരായ രാഷ്ട്രീയ നടപടികൾ ശക്തമായപ്പോൾ, വൈദികരുടെ പ്രവർത്തനങ്ങൾ തടസപ്പെടുകയും വത്തിക്കാനിലെ ഈ കേന്ദ്രം വിവിധ രാജ്യങ്ങളിൽ നിന്നുള്ള ജർമ്മൻ സംസാരിക്കുന്ന വൈദികർക്ക് അഭയകേന്ദ്രമായി മാറുകയും ചെയ്തു.പിന്നീട് ക്രിസ്ത്യൻ പുരാവസ്തുശാസ്ത്രം, സഭാചരിത്രം, ക്രിസ്തുമതത്തിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള ഗവേഷണം തുടങ്ങിയ മേഖലകളിലെ പ്രധാന കേന്ദ്രമായി തെവുതോണികോ മാറിയതായും പാപ്പ പറഞ്ഞു.തെവുതോണികോ ആർച്ച്കോൺഫ്രറ്റേണിറ്റി നൽകിവരുന്ന ആതിഥ്യമര്യാദയ്ക്കും സേവനങ്ങൾക്കും നന്ദി അറിയിച്ച പാപ്പ, സഭയുടെ പാരമ്പര്യവും വിശ്വാസവും സംരക്ഷിക്കുന്നതിനും വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിശ്വാസികൾ തമ്മിലുള്ള കൂട്ടായ്മ ശക്തി പ്പെടുത്തുന്നതിനുമുള്ള അവരുടെ ദൗത്യത്തെ അഭിനന്ദിച്ചു.
Trending
- ദുർബലരായ കുട്ടികളുടെ സംരക്ഷണം ലോകസമാധാനത്തിനുള്ള ചുവടുവെപ്പ്: കർദിനാൾ കൂവക്കാട്
- കത്തോലിക്ക സഭ കരുണയോടെ പ്രവർത്തിക്കണം: ഡോ. നിർമൽ ഔസേപ്പച്ചൻ
- ക്രിസ്തുവിലുള്ള വിശ്വാസമാണ് വിശ്വാസികൾ തമ്മിലുള്ള ഐക്യത്തിന്റെ അടിസ്ഥാനം: പാപ്പ
- ഫാ. അദെയോദാത്തൂസ് ഒ സി ഡി യുടെ 58-ാമത് ഓർമ്മത്തിരുനാൾ: വിശ്വാസദീപ പ്രയാണത്തിന് തുടക്കം
- മഞ്ഞനക്കാട്–ഞാറക്കൽ റോഡ് തകർച്ച; സമരത്തിനൊരുങ്ങി കെ എൽ സി എ
- കെആർഎൽസിസി സിൽവർ ജൂബിലി ലെയിറ്റി കോൺക്ലേവിന് തുടക്കമായി
- സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ വിദ്യാലയമായി കോട്ടയം മൗണ്ട് കാർമൽ ഹയർ സെക്കൻഡറി സ്കൂൾ
- ഫ്രാൻസിസ്കൻ ദിനാഘോഷം സംഘടിപ്പിച്ചു

