മാണിക്കപുരം: 68-ാമത് സംസ്ഥാന സ്കൂൾ ഗെയിംസ് ഹോക്കി മത്സരത്തിൽ സ്വർണമെഡൽ കരസ്ഥമാക്കി മാണിക്കപുരം ഇടവകാംഗം ഷിജു എസ്.എസ്. ഉൾപ്പെട്ട ടീം. സെപ്റ്റംബർ 23 മുതൽ 27 വരെ കൊല്ലം ന്യൂ ഹോക്കി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലാണ് ഷിജുവും സംഘവും സ്വർണനേട്ടം സ്വന്തമാക്കിയത്.
ആര്യനാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയായ ഷിജു, മാണിക്കപുരം ഇടവകയിലെ സാൻജോ ബിസിസി യൂണിറ്റിൽ അംഗങ്ങളായ ശ്രീ. ഷിബു എസ്. – സിനിമോൾ പി.ജെ. ദമ്പതികളുടെ മൂത്ത മകനാണ്.ഇടവക പ്രവർത്തനങ്ങളിൽ സജീവസാന്നിധ്യമായ ഷിജു, ദേശീയ ഹോക്കി ടീമിൽ ഇടം നേടാനുള്ള പരിശ്രമത്തിലാണ്.

