കണ്ണൂർ: കെ.സി.വൈ.എം. കണ്ണൂർ രൂപതയുടെ നേതൃത്വത്തിൽ ദൈവദാസൻ ഫാ. എൽ.എം. സുക്കോൾ എസ്.ജെ. സ്മാരക എവർറോളിംഗ് ട്രോഫിക്കായി സംഘടിപ്പിക്കുന്ന പ്രഥമ രൂപതാതല ഫുട്ബോൾ ടൂർണമെന്റിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. കേരള പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഔദ്യോഗികമായി പോസ്റ്റർ അനാവരണം ചെയ്തു.
മലബാറിന്റെ മഹാമിഷണറിയായ ഫാ. എൽ.എം. സുക്കോളിന്റെ സ്മരണാർഥം സംഘടിപ്പിക്കുന്ന ടൂർണമെന്റിൽ 32 ടീമുകൾ പങ്കെടുക്കും. ഒക്ടോബർ 10-ന് പിലാത്തറയിലാണ് മത്സരം നടക്കുന്നത്. കണ്ണൂർ രൂപതാധ്യക്ഷൻ ബിഷപ്പ് അലക്സ് വടക്കുംതല, കെ.സി.വൈ.എം. രൂപത പ്രസിഡന്റ് ചാൾസ് ഗിൽബർട്ട്, ഫാ. ജോയ് പൈനാടത്ത്, ഫാ. ജോമോൻ ചെമ്പകശ്ശേരി, ഫാ. മെൽവിൻ ദേവസ്സി, റോജൻ നെൽസൺ, ഡിയോൺ ആന്റണി എന്നിവർ സംസാരിച്ചു.

