കൊച്ചി: വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്ക പുനർനിർമിച്ച് ആശീർവദിച്ചതിന്റെ നാനൂറാം വാർഷികസ്മരണയുടെ ഭാഗമായി രതീഷ് ഭജനമഠം രചിച്ച ‘വിശുദ്ധ പത്രോസും വത്തിക്കാനും’ എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു. വല്ലാർപാടം ബസിലിക്കയിൽ നടന്ന ചടങ്ങിൽ കണ്ണൂർ രൂപതാധ്യക്ഷൻ ഡോ. അലക്സ് വടക്കുംതല പ്രകാശനം നിർവഹിച്ചു. പുസ്തകത്തിന്റെ ആദ്യപ്രതി ബസിലിക്ക റെക്ടർ ഫാ. ജെറോം ചമ്മിണിക്കോടത്ത് ഏറ്റുവാങ്ങി.അപ്പോസ്തല പ്രമുഖനും ആഗോളസഭയുടെ ആദ്യപാപ്പായുമായ വിശുദ്ധ പത്രോസിനെക്കുറിച്ചുള്ള വിശുദ്ധഗ്രന്ഥത്തിലെയും സഭാപ്രബോധനങ്ങളിലെയും സാക്ഷ്യങ്ങൾ, പേപ്പൽ സ്റ്റേറ്റ്, പരിശുദ്ധ റോമാസിംഹാസനം, സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ സ്ഥാപനം, പുനർനിർമാണം, സെന്റ് പീറ്റേഴ്സ് ചത്വരം, വത്തിക്കാനിലെ മറ്റു പള്ളികൾ, ലാറ്ററൻ ഉടമ്പടി തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള ആധികാരിക വിവരങ്ങൾ ഗ്രന്ഥത്തിൽ സംക്ഷിപ്തമായി പ്രതിപാദിക്കുന്നുണ്ട്. തിരുവനന്തപുരം കാർമ്മൽ ഇന്റർനാഷണൽ പബ്ലിഷിങ് ഹൗസാണ് ഗ്രന്ഥത്തിന്റെ പ്രസിദ്ധീകരണവും വിതരണവും നിർവഹിക്കുന്നത്.
Trending
- സംസ്ഥാന സ്കൂൾ ഗെയിംസ് ഹോക്കിയിൽ ആഗി വിശ്വനാഥിന് രണ്ടാം സ്ഥാനം
- ‘വിശുദ്ധ പത്രോസും വത്തിക്കാനും’ പുസ്തകം പ്രകാശനം ചെയ്തു
- മുഖ്യമന്ത്രി കണ്ണൂർ ബിഷപ്സ് ഹൗസ് സന്ദർശിച്ചു
- ലൂർദ് ആശുപത്രി ഹൃദയദിനാഘോഷം സംഘടിപ്പിച്ചു
- സൗജന്യ ഹൃദ്രോഗ നിർണ്ണയ ക്യാമ്പുമായി ബെൻസിഗർ ആശുപത്രി
- കണ്ണൂർ രൂപതയ്ക്ക് പുതിയ വികാരി ജനറലും ഫിനാൻഷ്യൽ അഡ്മിനിസ്ട്രേറ്ററും
- കെസിബിസി പ്രൊഫഷണൽ നാടക മേള: ‘ഒരു സുന്ദര ദിവസം’ മികച്ച നാടകം
- കേൾവി-സംസാര പരിമിതരുടെ ആത്മീയ കൂട്ടായ്മയായി സംഗമം

