ഫോർട്ട് കൊച്ചി: കേരള ലേബർ മൂവ്മെന്റ് (കെ.എൽ.എം) റിസോഴ്സ് ടീം അംഗങ്ങൾക്കായി ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. ഫോർട്ട് കൊച്ചി വെളി ജൂബിലി ഹാളിൽ നടന്ന പരിശീലനത്തിൽ വിവിധ യൂണിറ്റുകളിൽ നിന്നുള്ള കെ.എൽ.എം ഭാരവാഹികളും സാമൂഹ്യശുശ്രൂഷാ സമിതി അംഗങ്ങളും പങ്കെടുത്തു.കെ.എൽ.എം സംസ്ഥാനതല പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും വിവിധ മേഖലകളിലെ പ്രവർത്തകർക്ക് ആവശ്യമായ പരിശീലനം നൽകുന്നതിനുമായിരുന്നു പരിപാടി.
കെ.എൽ.എം സംസ്ഥാന പ്രസിഡന്റ് ജോസ് മാത്യു ഊക്കൻ മുഖ്യപ്രഭാഷണം നടത്തി.കൊച്ചി രൂപത വികാരി ജനറൽ മോൺ. ജോസി കണ്ടനാട്ടുതറ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. കെ.എൽ.എം ഡയറക്ടർ ഫാ. ജെയ്ഫിൻ ദാസ് കട്ടികാട്ട് ആമുഖപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി റോണി റിബല്ലോ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ആൽബി ഗോൺസാൽവിസ് അധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി ഡിക്സൻ മനീക്ക്, വനിതാ ഫോറം സംസ്ഥാന പ്രസിഡന്റ് ബെറ്റ്സി ബ്ലെയ്സ്, വനിതാ ഫോറം രൂപത പ്രസിഡന്റ് ശോഭ ആന്റണി, കെ.എൽ.എം മുൻ സംസ്ഥാന പ്രസിഡന്റ് ഷാജു ആന്റണി, സംസ്ഥാന ഡയറക്ടർ ഫാ. അരുൺ വലിയതാഴത്ത് എന്നിവർ നേതൃത്വം നൽകി.

