പുനലൂർ: പുനലൂർ രൂപത അല്മായ കമ്മീഷന്റെ ആഭിമുഖ്യത്തിൽ അജപാലിന സമിതിയിലെ അൽമായ ശുശ്രൂഷ സമിതി അംഗങ്ങൾക്ക് ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു.
2026 സെപ്റ്റംബർ 12 ശനിയാഴ്ച പത്തനാപുരം സെന്റ് സേവിയേഴ്സ് അനിമേഷൻ സെന്ററിൽ നടന്ന പരിശീലന പരിപാടി പുനലൂർ രൂപത മെത്രാൻ അഭിവന്ദ്യ സിൽവസ്റ്റർ പൊന്നുമുത്തൻ ഉദ്ഘാടനം ചെയ്തു.ബി.ഇ സി.എക്സിക്യൂട്ടീവ് സെക്രട്ടറി റവ. ഡോ. അജിത് KC സ്വാഗതം ആശംസിച്ചു..സെർവന്റ് ലീഡർഷിപ്പ്, സഭാദർശനം സെക്കൻഡ് വത്തിക്കാൻ കൗൺസിലിലൂടെ, ഇമോഷണൽ ഇന്റലിജൻസ്,എന്നീ വിഷയങ്ങളിൽ യഥാക്രമം ഡോ. ഗ്രിഗറി ആർ ബി, ആലുവ പൊന്തിഫിക്കൽ സെമിനാരി, ബ്രദർ.ഇടുക്കി തങ്കച്ചൻ, സി. ഫൗസ്റ്റിന SPR എന്നിവർ ക്ലാസുകൾ നയിച്ചു.. പുനലൂർ രൂപതയിലെ വിവിധ ഇടവകകളിൽ നിന്നായി 65 പ്രതിനിധികൾ, പങ്കെടുത്തു.. ഫൊറോനാ ആനിമേറ്റർ സിസ്റ്റേഴ്സ്, കമ്മീഷൻസ് കോ. ഓർഡിനേറ്റർ റവ ഫാ.ബെനഡിക്ട് തേക്കുവിള, രൂപത അലമായ മിനിസ്ട്രി കോ. ഓർഡിനേറ്റർ ഡോ ജോയ് ഫ്രാൻസിസ് എന്നിവർ നേതൃത്വം നൽകി.

