കൊച്ചി: അഭിനയത്തിന്റെ അരനൂറ്റാണ്ടിലേറെ നീണ്ട യാത്രയിൽ മലയാള സിനിമയ്ക്ക് മറക്കാനാവാത്ത നിരവധി കഥാപാത്രങ്ങൾ സമ്മാനിച്ച മഹാനടൻ മമ്മൂട്ടിക്ക് ഇന്ന് 75-ാം പിറന്നാൾ. കാലം മാറിയിട്ടും അഭിനയത്തിലെ പുതുമയും കഥാപാത്രങ്ങളോടുള്ള സമർപ്പണവും കൈവിടാതെ സിനിമാപ്രേമികളുടെ മനസ്സിൽ നിറഞ്ഞുനിൽക്കുകയാണ് മമ്മൂട്ടി.സിനിമയെ സ്നേഹിച്ച തലമുറകളുടെ ഓർമകളിൽ മമ്മൂട്ടിയുടെ കഥാപാത്രങ്ങൾ ഇന്നും സജീവമാണ്. നായകനായും നടനായും വിവിധ തലമുറകളുടെ പ്രിയതാരമായി മാറിയ അദ്ദേഹം മലയാള സിനിമയുടെ അതിരുകൾക്കപ്പുറവും തന്റെ അഭിനയപ്രതിഭ അടയാളപ്പെടുത്തി.വെള്ളിത്തിരയിൽ ഓരോ കഥാപാത്രത്തെയും വ്യത്യസ്തമായ ഭാവതലങ്ങളിലൂടെ അവതരിപ്പിക്കുന്ന മമ്മൂട്ടിയുടെ അഭിനയയാത്ര മലയാള സിനിമയുടെ ചരിത്രത്തിലെ ശ്രദ്ധേയമായ അധ്യായം കൂടിയാണ്. 75-ാം വയസ്സിലും പുതിയ കഥാപാത്രങ്ങളിലേക്കും പരീക്ഷണങ്ങളിലേക്കും സഞ്ചരിക്കുന്ന മമ്മൂട്ടിക്ക് പിറന്നാൾ ആശംസകളുമായി സിനിമാലോകവും ആരാധകരും.പ്രിയ മമ്മൂക്കയ്ക്ക് ജീവനാദത്തിന്റെ ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ.
Trending
- അഭിനയവിസ്മയത്തിന് 75; മമ്മൂട്ടിക്ക് പിറന്നാൾ മധുരം
- കൊല്ലം രൂപത സപ്തശതാബ്ദി ഇടവകതല ആഘോഷവും ബിഷപ്പ് ജെറോമിന്റെ 125-ാം ജന്മവാർഷിക ദിനാചരണവും അഷ്ടമുടി പള്ളിയിൽ നടന്നു
- നിരന്തരമായ ദൈവമുഖാന്വേഷണമാണ് സന്യാസജീവിതത്തിന്റെ സവിശേഷത: പാപ്പ
- സുവിശേഷം നമ്മെ സ്നേഹത്തിലൂടെയുള്ള സ്വാതന്ത്ര്യത്തിലേക്കാണ് നയിക്കുന്നത്: പാപ്പാ
- റവ.മോൺസിഞ്ഞോർ ഫ്രാൻസിസ് പി മിനിസ്ട്രീസിന്റെ എപ്പിസ്കോപ്പൽ വികാരി
- മോൺസിഞ്ഞോർ ഡോ. ക്രിസ്റ്റി ജോസഫ് വൈദികർക്കായുള്ള എപ്പിസ്കോപ്പൽ വികാരി
- ലവ്ദാതോ സി – ഭൂമിക്കൊരു കുട: വോളന്റിയർമാർക്ക് പരിശീലനം നൽകി
- മോൺ. ഡോ. ജോൺസൺ ജോസഫ് പുനലൂർ രൂപത വികാരി ജനറൽ

