കൊല്ലം: പൊതിച്ചോറ് വിതരണ പദ്ധതി 17-ാം വർഷത്തിലേക്ക്കൊല്ലം രൂപതയുടെ നേതൃത്വത്തിലുള്ള ഹാൻഡ് 4 ലൈഫ് പ്രോ-ലൈഫ് ചാരിറ്റബിൾ ട്രസ്റ്റ് നടപ്പാക്കുന്ന പൊതിച്ചോറ് വിതരണ പദ്ധതിക്ക് 17-ാം വർഷത്തിലേക്ക് പ്രവേശനം. തങ്കശേരി ഇൻഫന്റ് ജീസസ് സ്കൂളിൽ നടന്ന ചടങ്ങിൽ കൊല്ലം രൂപത വികാരി ജനറാൾ മോൺ. ബൈജു ജൂലിയാൻ ഈ വർഷത്തെ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.കുട്ടികളിൽ കാരുണ്യത്തിന്റെയും സഹജീവിസ്നേഹത്തിന്റെയും മനോഭാവം വളർത്തുന്നതിൽ ഇത്തരം പ്രവർത്തനങ്ങൾക്ക് വലിയ പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇൻഫന്റ് ജീസസ് സ്കൂൾ പ്രിൻസിപ്പൽ റവ. ഡോ. സിൽവി ആന്റണി അധ്യക്ഷത വഹിച്ചു. നാടക-സിനിമാ താരം കെപിഎസി ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.വൈസ് പ്രിൻസിപ്പൽ ഫാ. മനോജ് ആന്റണി, വി കെയർ പാലിയേറ്റീവ് ചെയർമാൻ ജോർജ് എഫ്. സേവ്യർ വലിയവീട് തുടങ്ങിയവർ സംസാരിച്ചു.കോവിഡ് കാലത്തിനു ശേഷം വി കെയർ പാലിയേറ്റീവ് ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹകരണത്തോടെയാണ് പദ്ധതിയുടെ പ്രവർത്തനം തുടരുന്നത്. വിവിധ സ്കൂളുകളിൽനിന്ന് ശേഖരിക്കുന്ന പൊതിച്ചോറുകൾ തെരുവിൽ കഴിയുന്നവർക്കും ജീവകാരുണ്യ സ്ഥാപനങ്ങളിലുമെത്തിക്കുന്നതിനൊപ്പം കിടപ്പുരോഗികളുടെ വീടുകളിലും വിതരണം ചെയ്യും. സഹജീവികൾക്ക് ഭക്ഷണവും കരുതലും പങ്കുവയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി മുന്നോട്ടുപോകുന്നത്.
Trending
- കത്തോലിക്കാ വിശ്വാസം പരസ്യമായി സാക്ഷ്യപ്പെടുത്തി ഫെറാൻ ടോറസ്; സി ഇ യു ആഞ്ചൽ ഹെരേര പുരസ്കാരം
- ഫ്രാൻസിസ് പാപ്പയുടെ സ്വകാര്യ ഡയറിക്കുറിപ്പുകൾ പുസ്തകരൂപത്തിൽ പുറത്തിറക്കി
- പൊതിച്ചോറ് വിതരണം പതിനേഴാം വർഷത്തിലേക്ക്; വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് ബിഷപ്പ് പോൾ ആന്റണി മുല്ലശ്ശേരി
- ആയുധമത്സരം മനുഷ്യരാശിക്കു മുന്നിലുള്ള ഏറ്റവും വലിയ ചതിക്കുഴി: ലെയോ പാപ്പ
- വയോജനങ്ങളുടെ ക്ഷേമം ഉറപ്പാക്കാൻ വിദ്യാർത്ഥികളെയും പങ്കാളികളാക്കും: മുഖ്യമന്ത്രി
- ‘ക്രിസ്തു രാജൻ നീണാൾ വാഴട്ടെ’: മിസ് യൂണിവേഴ്സ് 2025 ഫാത്തിമ ബോഷിന്റെ വിടവാങ്ങൽ സന്ദേശം
- കോയമ്പത്തൂർ ബിഷപ്പ് തോമസ് അക്വിനാസ് വിരമിച്ചു; രാജി സ്വീകരിച്ച് ലെയോ പതിനാലാമൻ പാപ്പ
- സ്വിസ് ഗാർഡ് ബാരക്കുകളുടെ നവീകരണത്തിന് പിന്തുണയേകിയവർക്ക് നന്ദി അറിയിച്ച് ലെയോ പാപ്പ

