കൊല്ലം: പൊതിച്ചോറ് വിതരണ പദ്ധതി 17-ാം വർഷത്തിലേക്ക്കൊല്ലം രൂപതയുടെ നേതൃത്വത്തിലുള്ള ഹാൻഡ് 4 ലൈഫ് പ്രോ-ലൈഫ് ചാരിറ്റബിൾ ട്രസ്റ്റ് നടപ്പാക്കുന്ന പൊതിച്ചോറ് വിതരണ പദ്ധതിക്ക് 17-ാം വർഷത്തിലേക്ക് പ്രവേശനം. തങ്കശേരി ഇൻഫന്റ് ജീസസ് സ്കൂളിൽ നടന്ന ചടങ്ങിൽ കൊല്ലം രൂപത വികാരി ജനറാൾ മോൺ. ബൈജു ജൂലിയാൻ ഈ വർഷത്തെ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.കുട്ടികളിൽ കാരുണ്യത്തിന്റെയും സഹജീവിസ്നേഹത്തിന്റെയും മനോഭാവം വളർത്തുന്നതിൽ ഇത്തരം പ്രവർത്തനങ്ങൾക്ക് വലിയ പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇൻഫന്റ് ജീസസ് സ്കൂൾ പ്രിൻസിപ്പൽ റവ. ഡോ. സിൽവി ആന്റണി അധ്യക്ഷത വഹിച്ചു. നാടക-സിനിമാ താരം കെപിഎസി ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.വൈസ് പ്രിൻസിപ്പൽ ഫാ. മനോജ് ആന്റണി, വി കെയർ പാലിയേറ്റീവ് ചെയർമാൻ ജോർജ് എഫ്. സേവ്യർ വലിയവീട് തുടങ്ങിയവർ സംസാരിച്ചു.കോവിഡ് കാലത്തിനു ശേഷം വി കെയർ പാലിയേറ്റീവ് ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹകരണത്തോടെയാണ് പദ്ധതിയുടെ പ്രവർത്തനം തുടരുന്നത്. വിവിധ സ്കൂളുകളിൽനിന്ന് ശേഖരിക്കുന്ന പൊതിച്ചോറുകൾ തെരുവിൽ കഴിയുന്നവർക്കും ജീവകാരുണ്യ സ്ഥാപനങ്ങളിലുമെത്തിക്കുന്നതിനൊപ്പം കിടപ്പുരോഗികളുടെ വീടുകളിലും വിതരണം ചെയ്യും. സഹജീവികൾക്ക് ഭക്ഷണവും കരുതലും പങ്കുവയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി മുന്നോട്ടുപോകുന്നത്.
Trending
- വിശ്വാസവും സത്യവും ശക്തിപ്പെടുത്തുന്നതാകണം സഭാത്മക വിദ്യാഭ്യാസം: ലെയോ പതിനാലാമൻ പാപ്പ
- മികച്ച ഗവേഷക പ്രബന്ധത്തിന് അവാർഡ്.
- സാഹോദര്യത്തിലൂടെ മാനവികതയുടെ സുസ്ഥിരഭാവി ഉറപ്പാക്കാനാകൂ: കർദ്ദിനാൾ കൂവക്കാട്
- നീണ്ടകര ശ്രേയസിൽ ലവ്ദാതോസി ഗാർഡൻ ആരംഭിച്ചു
- സൗജന്യ ഹൃദ്രോഗ നിർണ്ണയ ക്യാമ്പുമായി ബെൻസിഗർ ആശുപത്രി
- കർദ്ദിനാൾ സംഘത്തിന്റെ പുതിയ ഡീനായി ലൂയിസ് അന്തോണിയോ താഗ്ലെ; അംഗീകാരം നൽകി ലെയോ പാപ്പ
- ആലപ്പുഴ രൂപതയുടെ പ്ലാറ്റിനം ജൂബിലിക്ക് ഇന്ന് അർത്തുങ്കലിൽ തുടക്കം
- മാഹി സെന്റ് തെരേസാസ് ബസിലിക്കയിൽ പുതിയ വൈദികമന്ദിരത്തിന് ശിലാസ്ഥാപനം

