കൊച്ചി: ജൂബിലി മെമ്മോറിയൽ ആശുപത്രിയുടെ റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആരോഗ്യപരിചരണ സേവനങ്ങൾ രോഗികളുടെ വീടുകളിലെത്തിക്കുന്നതിനായി ‘ജൂബിലി ഹോം കെയർ’ സേവനം ആരംഭിച്ചു. ആശുപത്രിയിലെ നഴ്സുമാരും മറ്റ് ആരോഗ്യപ്രവർത്തകരും രോഗികളുടെ വീടുകളിലെത്തി ആവശ്യമായ ആരോഗ്യപരിചരണ സേവനങ്ങൾ നൽകും
.ഇൻജക്ഷൻ നൽകൽ, ഡ്രസിങ്, കത്തീറ്റർ പരിചരണം, രക്തസമ്മർദം (ബി.പി.), രക്തത്തിലെ പഞ്ചസാര പരിശോധന, ആവശ്യമായ രക്തപരിശോധനകൾ, ഫിസിയോതെറാപ്പി എന്നിവ ഉൾപ്പെടെയുള്ള സേവനങ്ങളാണ് പദ്ധതിയിലൂടെ ലഭ്യമാക്കുന്നത്. കൂടാതെ ആരോഗ്യ ബോധവൽക്കരണവും കൗൺസലിങ്ങും നൽകും.

