കൊച്ചി : സെന്റ് തെരേസാസ് കോളേജിലെ പൂർവവിദ്യാർത്ഥിനികളുടെ സംഘടനയായ ആസ്റ്റായുടെ (ASTA) വാർഷിക പൊതുയോഗവും ‘പുനർ മിലൻ 2026’ സംഗമവും ഓഗസ്റ്റ് 8ന് നടക്കും. രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 2 വരെ സെന്റ് തെരേസാസ് കോളേജ്, എറണാകുളത്താണ് പരിപാടി.
പൂർവവിദ്യാർത്ഥിനികൾക്ക് സൗഹൃദം പുതുക്കാനും പരസ്പരം ആശയവിനിമയം നടത്താനും സംഘടനയുടെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളാകാനുമുള്ള വേദിയായാണ് ‘പുനർ മിലൻ 2026’ സംഘടിപ്പിക്കുന്നത്. എല്ലാ പൂർവവിദ്യാർത്ഥിനികളെയും പരിപാടിയിലേക്ക് സംഘാടകർ ഹാർദ്ദവമായി ക്ഷണിച്ചു. ഇത്തവണത്തെ സംഗമത്തിന്റെ പ്രത്യേകതയായി, 1976ൽ സെന്റ് തെരേസാസ് കോളേജിൽ നിന്ന് പഠനം പൂർത്തിയാക്കി 50 വർഷം പിന്നിടുന്ന ഏകദേശം 50 പൂർവവിദ്യാർത്ഥിനികളെ ആദരിക്കുന്ന ചടങ്ങും സംഘടിപ്പിക്കും.

