‘ഇത് പ്രാർത്ഥനയുടെയും സത്യത്തിന്റെയും വിജയം’ ബിഷപ്പ് തിയോഡർ മസ്ക്രീനസ്
റാഞ്ചി: പ്രമാദമായ 2018-ലെ ശിശുക്കടത്ത് കേസിൽ മിഷനറീസ് ഓഫ് ചാരിറ്റിയിലെ ഒരു കന്യാസ്ത്രീയെയും മറ്റ് രണ്ടുപേരെയും റാഞ്ചി സിവിൽ കോടതി വെറുതെവിട്ടു. ഏതാണ്ട് എട്ടുവർഷത്തോളം നീണ്ട നിയമനടപടികൾക്കൊടുവിലാണ് ഇവർ കുറ്റക്കാരല്ലെന്ന് കോടതി പ്രഖ്യാപിച്ചത്.എട്ട് വർഷത്തോളം നീണ്ട നിയമപോരാട്ടങ്ങൾക്കും പരസ്യമായ മാധ്യമവിചാരണകൾക്കും ഒടുവിലാണ് പ്രതികൾ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വിധി പ്രസ്താവിച്ചത്.കേസിൽ പ്രതിചേർക്കപ്പെട്ടിരുന്ന മിഷണറീസ് ഓഫ് ചാരിറ്റി അംഗം സിസ്റ്റർ കൊൻസീലിയെയും മറ്റ് രണ്ടുപേരെയുമാണ് റാഞ്ചി സിവിൽ കോടതി പൂർണ്ണമായി കുറ്റവിമുക്തരാക്കിയത്.റാഞ്ചിയിലെ മിഷണറീസ് ഓഫ് ചാരിറ്റി കേന്ദ്രത്തിൽ നിന്നും 14 ദിവസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ 50,000 രൂപയ്ക്ക് വിറ്റുവെന്ന രീതിയിൽ ജാർഖണ്ഡ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുന്നത്. ഈ ആരോപണത്തെത്തുടർന്ന് സിസ്റ്റർ കൊൻസീലിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. രാജ്യവ്യാപകമായി വലിയ വാർത്താപ്രാധാന്യം നേടിയ ഈ കേസിലെ നടപടികൾ സങ്കീർണമായിരുന്നു.കേസിൽ ജാമ്യം ലഭിക്കുന്നതിനായി സിസ്റ്റർ കൊൻസീലിക്ക് മൂന്ന് വർഷത്തോളം ജയിലിൽ കഴിയേണ്ടി വന്നു.അറസ്റ്റിന് പിന്നാലെ 24 കുഞ്ഞുങ്ങൾ താമസിച്ചിരുന്ന ഹിനൂവിലുള്ള മറ്റൊരു മിഷണറീസ് ഓഫ് ചാരിറ്റി ഹോം അധികൃതർ അന്യായമായി പൂട്ടിപ്പിച്ചു.ഇത് പ്രാർത്ഥനയുടെയും സത്യത്തിന്റെയും വിജയമാണെന്ന് ഡാൽട്ടൻഗഞ്ച് ബിഷപ് തിയോഡർ മസ്ക്രീനസ് പറഞ്ഞു.

