കൊച്ചി :മാനാഞ്ചേരിക്കുന്ന് സെന്റ് പോൾസ് ദൈവാലയത്തിൽ ആരംഭിച്ച “Canticle Garden” (കാന്റിക്കിൾ ഗാർഡൻ) ഹരിത പദ്ധതിക്ക് തുടക്കമായി. ദൈവാലയമുറ്റവും പരിസരവും മനോഹരമായ ചെടികൾ നട്ടുപിടിപ്പിച്ച് ഹരിതാഭമാക്കുന്നതിനായാണ് ഈ പദ്ധതി. അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ പ്രകൃതിസ്നേഹത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട് അൽമായ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിലാണ് ഈ വേറിട്ട നന്മയ്ക്ക് തുടക്കം കുറിച്ചത്.ഇടവക വികാരി ഫാ. ഷാജു കുരിശിങ്കൽ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഫാ. ഡയസ് വലിയമരത്തിങ്കൽ, ഇടവക കേന്ദ്ര സമിതി പ്രസിഡന്റ് സുനിൽ കുന്നത്തൂർ, അൽമായ ശുശ്രൂഷ സമിതി കൺവീനർ, ജോയിന്റ് കൺവീനർ, മറ്റ് സമിതി അംഗങ്ങൾ, ഇടവകാംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
Trending
- കെആർഎൽസിസി സിൽവർ ജൂബിലി ലെയിറ്റി കോൺക്ലേവിന് തുടക്കമായി
- സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ വിദ്യാലയമായി കോട്ടയം മൗണ്ട് കാർമൽ ഹയർ സെക്കൻഡറി സ്കൂൾ
- ഫ്രാൻസിസ്കൻ ദിനാഘോഷം സംഘടിപ്പിച്ചു
- വാക്കുകളിലൂടെ ക്രിസ്തുവിനെ തേടിയ വിശുദ്ധ ജെറോം
- കത്തോലിക്കാ വിശ്വാസ ജീവിതംഒരു ദൈവശാസ്ത്ര വീക്ഷണം
- ഇടത്തരക്കാര്‍ക്ക് ഇടമില്ലാത്ത ആശുപത്രികള്‍
- ലഹരിക്കെതിരെ ബോധവത്കരണ വാക്കത്തോൺ സംഘടിപ്പിച്ച് കലൂർ കതൃക്കടവ് പള്ളി
- ഫാ. ബിനു തോമസ് തുപ്പാശ്ശേരിക്ക് പുതിയ ചുമതലകൾ

