കൊച്ചി : കെ.സി.വൈ.എം കൊച്ചി രൂപതയുടെ നേതൃത്വത്തിൽ പരിസ്ഥിതിദിനാചരണവും, വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ 800-ാം ചരമവാർഷിക ജൂബിലിയോടനുബന്ധിച്ച് നടത്തുന്ന ‘അസ്സീസിയൻ ഗ്രീൻ മിഷൻ’ പദ്ധതിയുടെ ഔദ്യോഗിക ലോഞ്ചും സംഘടിപ്പിച്ചു. കെ.സി.വൈ.എം കൊച്ചി രൂപത പ്രസിഡൻ്റ് ഡാനിയ ആന്റണി യോഗത്തിൽ അധ്യക്ഷത വഹിച്ചു. കാട്ടിപ്പറമ്പ് സെൻ്റ്. ഫ്രാൻസിസ് അസ്സീസി ഇടവക വികാരി ഫാ. ആൻ്റണി കുഴുവേലിൽ, മയക്കുമരുന്നിന്റെയും നവമാധ്യമങ്ങളുടെയും അതിപ്രസരമുള്ള ഈ കാലത്ത് യുവജനങ്ങളെ പരിസ്ഥിതി സംരക്ഷണത്തിനായി ഇത്തരം പരിപാടികൾ പ്രചോദിപ്പിക്കുമെന്ന് പറഞ്ഞുകൊണ്ട് ചടങ്ങിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. ചെല്ലാനം പഞ്ചായത്ത് പ്രസിഡൻ്റ് ജെസ്സി അഗസ്റ്റിൻ കെ.സി.വൈ.എം കൊച്ചി രൂപതയുടെ പരിസ്ഥിതി അസ്സീസിയൻ ഗ്രീൻ മിഷൻ എന്ന പരിസ്ഥിതി സംരക്ഷണ പദ്ധതിയുടെ ഔദ്യോഗിക ലോഞ്ച് നിർവഹിച്ചു. കെ. സി. വൈ. എം കൊച്ചി രൂപത ഡയറക്ടർ ഫാ. സനീഷ് പുളിക്കപ്പറമ്പിൽ, ഫാ. ബെന്നി പണിക്കവീട്ടിൽ , കെ. സി. വൈ. എം കാട്ടിപ്പറമ്പ് യൂണിറ്റ് പ്രസിഡൻ്റ് ആൽഡ്രിൻ ജോസഫ്, കണ്ണമാലി മേഖല എക്സിക്യൂട്ടീവ് അംഗം ആൽവിൻ ജോസഫ്, മുൻ രൂപത എക്സിക്യൂട്ടീവ് അംഗം രമേഷ് വർഗീസ്സ് , യൂണിറ്റ് ആനിമേറ്റർ സിസ്റ്റർ ഷീല, രൂപത വൈസ് പ്രസിഡന്റ് ജീവ റെജി, രൂപത ട്രഷറർ ജോർജ് ജിക്സൺ എന്നിവർ സംസാരിച്ചു.രൂപത വൈസ് പ്രസിഡന്റ് ക്ലിന്റൺ ഫ്രാൻസിസ്, രൂപത സെക്രട്ടറി സനൂപ് ദാസ്, ജോൺ ഗോഡ്വിൻ, ബ്രയാൻ ഫ്രഡറിക് ആന്റണി, മനു മാനുവൽ, എന്നിവർ സന്നിഹിതരായിരുന്നു. പരിസ്ഥിതി സംരക്ഷണത്തിനായി യുവജനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നതെന്ന് ജീവനാദം റിപ്പോർട്ടറോട് പറഞ്ഞു.
Trending
- ഡൽഹി യുവജന പ്രക്ഷോഭം അടിയന്തര ഇടപെടൽ വേണം കെഎൽസിഎ കൊച്ചി രൂപത
- ലോക വ്യാപാര സംഘടനയുടെ മത്സ്യസബ്സിഡി കരാര്‍: മത്സ്യത്തൊഴിലാളികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കണം
- പിന്നാക്ക വിഭാഗ കോർപറേഷന്റെ ‘സമഗ്ര 2026’ പദ്ധതി നെയ്യാറ്റിൻകരയിൽ; സ്വയംസഹായ സംഘങ്ങൾക്ക് 2 കോടി അനുവദിച്ചു
- കേന്ദ്രഭരണ നയങ്ങൾക്കെതിരെ കെ.സി.വൈ.എം കോട്ടപ്പുറം രൂപതയുടെ പ്രതിഷേധ ധർണ
- യുവജന ശാക്തീകരണത്തിന് കപ്പാസിറ്റി ബിൽഡിംഗ് പരിശീലന പരിപാടി ആരംഭിച്ചു
- കോഴിക്കോട് അതിരൂപത മെത്രാപ്പോലീത്ത ബിഷപ് വർഗീസ് ചക്കാലക്കൽ മുഖ്യമന്ത്രി വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി
- ‘മാഗ്നിഫിക്കറ്റ് ഹുമാനിറ്റേ’ മലയാളം പതിപ്പ് പുറത്തിറക്കി
- കേരള ഗ്രാമീൺ ബാങ്കിന്റെ സി.എസ്.ആർ പദ്ധതിയിൽ ആംബുലൻസ് കൈമാറി

