തിരുവനന്തപുരം: “പ്രകൃതിയെ സംരക്ഷിക്കാം – ഭാവിയെ സുരക്ഷിതമാക്കാം” എന്ന സന്ദേശവുമായി കെ.എൽ.സി.എ തിരുവനന്തപുരം അതിരൂപതയുടെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു.
ജൂൺ 5 രാവിലെ 11 മണിക്ക് വെള്ളയമ്പലത്ത് വച്ച് നടന്ന രൂപതാതല ആഘോഷ പരിപാടി അൽമായ ഡയറക്ടർ Fr. ബീഡ് മനോജ് ഉദ്ഘാടനം ചെയ്തു. അതിരൂപതയിലെ എല്ലാ ഫൊറോനകളിലും ഇടവകകളിലും വൃക്ഷത്തൈ നട്ട് ബോധവൽക്കരണ പരിപാടികൾക്ക് നേതൃത്വംനൽകണമെന്നും.
“ഒരു തൈ നട്ടാൽ ഒരു ഭാവി വളരും” എന്ന ആപ്തവാക്യം ഉയർത്തിപ്പിടിച്ച് നടന്ന ചടങ്ങിൽ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയും എടുത്തു. പ്രകൃതി സംരക്ഷണം ക്രൈസ്തവ ദൗത്യത്തിന്റെ ഭാഗമാണെന്നും വരും തലമുറയ്ക്കായി ഭൂമിയെ കാത്തുസൂക്ഷിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്നും ഫാ. ബീഡ് മനോജ് ഓർമ്മിപ്പിച്ചു.
കെ എൽ സി എ അതിരൂപത പ്രസിഡന്റ് സുരേഷ് പീറ്റർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി നുരേഷ് സേവ്യർ സ്വാഗതവും അതിരൂപതാ ഭാരവാഹികളും വിവിധ ഫൊറോനകളിൽ നിന്നുള്ള പ്രതിനിധികളും ഇടവകാംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.
ജൂൺ 7 ന് ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അതിരൂപതയിലെ മുഴുവൻ ഫെറോന കളിലും ഇടവകകളിലും തുടർ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

