കോഴിക്കോട്: കോഴിക്കോട് അതിരൂപത കുടുംബ ശുശ്രൂഷാ സമിതിയുടെ നേതൃത്വത്തിൽ രൂപതയിലെ ജീവിതപങ്കാളികളെ നഷ്ടപ്പെട്ടവരുടെയും ഏകസ്ഥരുടെയും ‘നവജീവനം’- സ്നേഹസംഗമം മദർ ഓഫ് ഗോഡ് കത്തീഡ്രലിൽ വച്ച് നടത്തപ്പെട്ടു . വികാരി ജനറൽ മോൺസിഞ്ഞോർ ജെൻസൺ പുത്തൻവീട്ടിൽ നയിച്ച ദിവ്യകാരുണ്യ ആരാധനയോടു കൂടി പരിപാടികൾക്ക് തുടക്കം കുറിച്ചു. കോഴിക്കോട് അതിരൂപതാ അധ്യക്ഷൻ അഭിവന്ദ്യ വർഗീസ് ചക്കാലക്കൽ മെത്രാപ്പോലീത്ത സംഗമം ഉദ്ഘാടനം ചെയ്തു. നമ്മൾ ഓരോരുത്തരും ദൈവത്തിന് പ്രിയങ്കരരും ബഹുമാന്യരും വിലപ്പെട്ടവരുമാണ്. അതിനാൽ നവജീവനത്തിന്റെ ഉൾക്കരുത്തോടെമുന്നോട്ട് നീങ്ങുവാൻ പിതാവ് ആഹ്വാനം ചെയ്തു. ഫാമിലി അപ്പോസ്റ്റലേറ്റ് ഡയറക്ടർ ഫാ ജിജു പള്ളിപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.
കോഴിക്കോട് ഫൊറോന വികാരി ഡോ അലോഷ്യസ് കുളങ്ങര, ഫാ അനിൽ സാൻജോസ് , മലപ്പുറം ഡയറക്ടർ ഫാ ഡോ ഷോണി പെരുമ്പള്ളി, രൂപത അനിമേറ്റർ സിസ്റ്റർ ആൽമ എ.സി., നവജീവനം ആനിമേറ്റർ സിസ്റ്റർ . ബ്രിജീലിയ ലോറൻസ് ബി.എസ്., രൂപത കോർഡിനേറ്റർ പാട്രിക് എം.എ, മേഖലാ കോഡിനേറ്റർ ജോളി ജെറോം, പള്ളിക്കുന്ന് വാർഡ് കൗൺസിലർ ബീന സജി നവജീവനം കൂട്ടായ്മ പ്രതിനിധികൾ റോബിൻസൺ, ലൂസി ജോസഫ്, ഫ്രാൻസിസ് അറക്കൽ, മിനി കൊല്ലോത്ത്, എന്നിവർ സംസാരിച്ചു. അതിരൂപ അധ്യക്ഷൻ വർഗീസ് മെത്രാപ്പോലീത്ത എല്ലാവർക്കും സമ്മാനങ്ങൾ കൈമാറി.
‘അതിജീവനത്തിന്റെ ഉൾക്കരുത്ത്’ എന്ന വിഷയത്തിൽ പ്രശസ്ത മനശാസ്ത്രജ്ഞനും റിസോഴ്സ് പേഴ്സനുമായ റവ. ഡോ. ബേണി വർഗീസ് കപ്പുച്ചിൻ ക്ലാസ് നയിച്ചു. നവജീവനം ഫോറത്തിന്റെ രൂപത ഭാരവാഹികളായി പ്രസിഡന്റ് ടെസ്സി റോളണ്ട്, സെക്രട്ടറി ജോസഫ് റെബല്ലോ, ട്രഷറർ ഷൈലജ അബ്രഹാം എന്നിവരെ തിരഞ്ഞെടുത്തു.

