വത്തിക്കാൻ സിറ്റി: പാപ്പ അഗസ്റ്റീനിയൻ സന്യാസ സമൂഹത്തിന്റെ പ്രയോർ ജനറലായിരുന്ന കാലത്തെ പ്രസംഗങ്ങൾ ഉള്‍പ്പെടുത്തി തയാറാക്കിയ പുസ്തകം “ലീബെരി സോത്തോ ലാ ഗ്രാസിയ” (കൃപയാൽ സ്വതന്ത്രർ) പ്രകാശനം ചെയ്തു.അഗസ്തീനിയൻ സന്യാസ സമൂഹത്തെ നയിച്ചുക്കൊണ്ടിരിന്ന കാലത്ത് റോബര്‍ട്ട് പ്രിവോസ്റ്റ് (ലെയോ പാപ്പ) എഴുതിയ പ്രസംഗങ്ങൾ, കത്തുകൾ, സന്ദേശങ്ങൾ, ധ്യാന വിചിന്തനങ്ങൾ എന്നിവ ആദ്യമായാണ് ഒരുമിച്ച് പ്രസിദ്ധീകരിക്കുന്നത്.പുസ്തകത്തിന്റെ ഇറ്റാലിയൻ പതിപ്പിന്റെ ആദ്യ പ്രതി, നിലവിലെ പ്രയർ ജനറൽ ഫാ. ജോസഫ് ഫാരലാണ് പാപ്പായ്ക്ക് കൈമാറിയത്. പ്രസിദ്ധീകരണത്തിന് മുൻകൈ എടുത്ത ഫാ. ഫാരലിനൊപ്പം വത്തിക്കാൻ അപ്പസ്തോലിക് ആർക്കൈവ്സ് പ്രിഫെക്റ്റും പുസ്തകത്തിന്റെ എഡിറ്റർമാരിൽ ഒരാളുമായ ഫാ. റോക്കോ റോൺസാനി, വത്തിക്കാൻ വത്തിക്കാൻ പ്രസാധകകേന്ദ്രം എഡിറ്റോറിയൽ മേധാവി ലോറെൻസോ ഫാസിനി എന്നിവരും ചടങ്ങിൽ പങ്കെടുത്തു. വരും മാസങ്ങളിൽ ലോകമെമ്പാടുമുള്ള 30 രാജ്യങ്ങളിലായി വിവിധ ഭാഷകളിൽ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചു.
Trending
- കായികം ശ്രേഷ്ഠമായ മൂല്യങ്ങൾ പഠിപ്പിക്കുന്നു: ലെയോ പതിനാലാമൻ പാപ്പ
- സിസിബിഐയിൽ വിവിധ പദവികളിലേക്ക് പുതിയ നിയമനങ്ങൾ
- സി.ആർ.ഇസഡ്: തീരദേശവാസികളുടെ വീടുകൾ ക്രമവൽക്കരിക്കണംശ്രദ്ധക്ഷണിക്കൽ സമ്മേളനങ്ങൾക്കും ജനകീയ ഒപ്പുശേഖരണത്തിനും തുടക്കം
- കെ.എൽ.എം റിസോഴ്സ് ടീം പരിശീലനം ഫോർട്ട് കൊച്ചിയിൽ
- തീരദേശ ശുചീകരണവുമായി ‘ലവ്ദാതോസി – ഭൂമിക്കൊരു കുട’ പദ്ധതി
- ലോകത്തെ മികച്ച കുട്ടികളുടെ ആശുപത്രികളിൽ നാലാം സ്ഥാനത്ത് വത്തിക്കാന്റെ ബംബീനോ ജേസു
- നാടകമേഖലയ്ക്ക് സർക്കാർ സാമ്പത്തിക പിന്തുണ നൽകും: മന്ത്രി പി. സി. വിഷ്ണുനാഥ്
- പാക്കിസ്ഥാനിലെ ക്രൈസ്തവ കുട്ടികൾ സമാധാനത്തിന്റെ വക്താക്കളാകണം: ആർച്ച് ബിഷപ്പ് ജോസഫ് അർഷാ

