തിരുവല്ല ശാന്തിനിലയം പാസ്റ്ററൽ സെന്ററിൽ ദളിത് കാത്തലിക് മഹാജന സഭ സംസ്ഥാന കൗൺസിൽ തിരഞ്ഞെടുപ്പ് നടന്നു. അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബി ഡി എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിനു ഉത്തരവാദികളായ മുഴുവൻ ആളുകളെയും അറസ്റ്റ് ചെയ്ത് നിയമത്തിനു മുമ്പിൽ കൊണ്ടുവരണമെന്ന് ഡി സി എം എസ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
സംസ്ഥാന വരണാധികാരി ഫാ. ജോൺ അരീക്കൽ ഇലക്ഷൻ സംബന്ധമായ കാര്യങ്ങൾ വിശദീകരിച്ചു.
തുടർന്ന് സംസ്ഥാന പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്തി. പുനലൂർ രൂപതയിലെ ഷിബു ജോസഫിനെ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുത്തു.

അതിനുശേഷം മൂന്ന് വനിതാ പ്രതിനിധികളെയും ഒരു യുവജനപ്രതിനിധിയേയും സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തു.
അതിനുശേഷം സംസ്ഥാന പ്രസിഡന്റിന്റെ അധ്യക്ഷതയിൽ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു. സംസ്ഥാന വൈസ് പ്രസിഡന്റായി ശ്രീ. ജോയി മാത്യു (പാലാ).

ജനറൽ സെക്രട്ടറിയായി ബീന ജേക്കബ് (കാഞ്ഞിരപ്പള്ളി )സംസ്ഥാന ട്രഷറർയായി ശ്രീ. വിജയൻ(പാറശ്ശാല), ഓർഗനൈസർ ശ്രീ. ജോയി കൂനാനിയ്ക്കൽ(വിജയപുരം), സംസ്ഥാന ജോയിന്റ് സെക്രട്ടറിയായി സിജിമോൾ (വിജയപുരം), സെക്രട്ടറിയായി ത്രേസ്യാമ്മ ജോസഫ് (ചങ്ങനാശ്ശേരി )എന്നിവരേയും തെരഞ്ഞെടുത്തു. KCBC SC/ST/BC കമ്മീഷൻ ചെയർമാൻ അഭി. ഗീവർഗീസ് മാർ അപ്രേം പിതാവ് അനുഗ്രഹ പ്രഭാഷണം നടത്തി. തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ പിതാവ് അഭിനന്ദിച്ചു.

