അങ്കമാലി/ മ്യൂണിക്ക്: ജര്‍മ്മനിയിലെ മ്യൂണിക്കിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ എറണാകുളം അയ്യമ്പുഴ കൊല്ലക്കോട് സ്വദേശിയായ ഫാ. ജിജു കിലുക്കന്‍ (47) അന്തരിച്ചു. ഷെന്സ്റ്റാര്ട്ട് സഭാ സമൂഹത്തിലെ വൈദികനാണ്. റെയില്‍വേ പ്ലാറ്റ്ഫോമില്‍ നിന്ന് അബദ്ധത്തില്‍ ട്രാക്കിലേക്ക് വീണ ഫാ. ജിജുവിനെ ട്രെയിന്‍ ഇടിക്കുകയായിരുന്നു. അദ്ദേഹം സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
എറണാകുളം അങ്കമാലി അതിരൂപത കൊല്ലക്കോട് ഇന്‍ഫന്റ് ജീസസ് ഇടവകാംഗം നിര്യാതനായ ജോസ് കിലുക്കന്റേയും മേരിയുടേയും മകനാണ്. ഫാ. ജിജു 2008-ലാണ് പൗരോഹിത്യം സ്വീകരിച്ചത്. കേരളത്തിലെ വിവിധ ഇടവകകളില്‍ സേവനമനുഷ്ഠിച്ച അദ്ദേഹം റെക്ടര്‍ എന്ന നിലയിലും ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിച്ചിട്ടുണ്ട്. വൈദിക പരിശീലന രംഗത്തും അജപാലന ശുശ്രൂഷയിലും അദ്ദേഹം വലിയ സംഭാവനകള്‍ നല്കി. തന്റെ ദൗത്യത്തോടുള്ള അര്‍പ്പണബോധവും ശാന്തമായ പെരുമാറ്റവും വഴി വൈദികര്‍ക്കും വിശ്വാസികള്‍ക്കും ഇടയില്‍ ഒരുപോലെ ബഹുമാനം പിടിച്ചുപറ്റാന്‍ അദ്ദേഹത്തിന് സാധിച്ചു.
2023-ലാണ് ഉപരിപഠനത്തിനായും അതോടൊപ്പം തന്നെ ജര്‍മ്മനിയിലെ വിശ്വാസികള്‍ക്ക് ആത്മീയ ശുശ്രൂഷ നല്കാനുമായി അദ്ദേഹം മ്യൂണിക്കിലെത്തിയത്.
വിജി, സിസ്റ്റര്‍ ബിന്ദു കിലുക്കന്‍ എഫ്എച്ച്ജിഎസ്, ബിജു കിലുക്കന്‍ എന്നിവര്‍ സഹോദരങ്ങളാണ്. ഫാ. ജെറി ചാക്കോ സിഎംഐ, സിസ്റ്റര്‍ ഗ്രീറ്റി ജോയ് സിഎംസി എന്നിവര്‍ അടുത്ത ബന്ധുക്കളാണ്. ഫാ. ജിജുവിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു.
Trending
- കുറുമുള്ളൂരിൽ പുതിയ സ്പെഷ്യൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു
- ഇസ്ലാമിസ്റ്റ് തീവ്രവാദികളുടെ അക്രമങ്ങൾക്കെതിരെ ശബ്ദമുയർത്തിയ ബിഷപ്പിനെ വെടിവെച്ചു കൊന്നു
- ഹോർത്തൂസ് മലബാറിക്കസസിന്റെ 12 വാല്യങ്ങൾ കൈമാറി
- പരിസ്ഥിതി ദിനാചരണം നടത്തി.
- യേശു ആവശ്യപ്പെട്ടതുപോലെ കൂട്ടായ്മ പുനരുജ്ജീവിപ്പിക്കാനാണ് താനും ആവശ്യപ്പെടുന്നതെന്ന് പാപ്പ
- പൊതിച്ചോറുകൾ വിതരണം നടത്തി
- ദി ഡിവൈൻ കോമഡി
- പ്രകൃതിയുടെ കാവല്വിശുദ്ധന്

