കൊച്ചി: യുവജന പ്രേഷിത പ്രവർത്തനരംഗത്തും സാമുദായിക-സാംസ്കാരിക മേഖലയിലും നിസ്തുല സംഭാവനകൾ നൽകിയ ഫാ. ഫിർമുസ് കാച്ചപ്പിള്ളിയുടെ 13-ാമത് അനുസ്മരണ സമ്മേളനം ഫാദർ ഫിർമുസ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.
ഫൗണ്ടേഷൻ പ്രസിഡന്റ് മാത്യു ലിഞ്ചൻ റോയ് അധ്യക്ഷത വഹിച്ച സമ്മേളനം കാത്തലിക് ഹിസ്റ്ററി അസോസിയേഷൻ ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റും മുൻ എംപിയുമായ ഡോ. ചാൾസ് ഡയസ് ഉദ്ഘാടനം ചെയ്തു.കെ.എൽ.സി.എ സംസ്ഥാന പബ്ലിക് റിലേഷൻസ് ഓഫീസർ സിബി ജോയ് അനുസ്മരണ പ്രഭാഷണം നടത്തി.

തുടർന്ന്, ലിയോ പതിനാലാമൻ പാപ്പയുടെ “മഗ്നിഫിക്ക ഹ്യുമാനിറ്റസ്” എന്ന ചാക്രികലേഖനത്തെ ആസ്പദമാക്കി “മനുഷ്യാന്തസ്സും നിർമിത ബുദ്ധിയും” എന്ന വിഷയത്തിൽ ആലുവ കാർമൽഗിരി സെമിനാരിയിലെ പ്രൊഫ. റവ. ഡോ. ഷാനു ഫെർണാണ്ടസ് പ്രഭാഷണം നടത്തി.ചടങ്ങിൽ കെ.സി.ബി.സി.യുടെ മികച്ച

മാതാധ്യാപകനുള്ള പുരസ്കാര ജേതാവ് ഡോ. ഗ്രിഗറി പോളിനെ ആദരിച്ചു.ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി എൻ. സി. അഗസ്റ്റിൻ, ട്രഷറർ പി. ആർ. ലോറൻസ്, പി. ആർ. അലോഷ്യസ്, കെ.എൽ.സി.എ സംസ്ഥാന ലീഗൽ സെൽ കോ-ഓർഡിനേറ്റർ അഡ്വ. ജസ്റ്റിൻ കരിപ്പാട്ട്, കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡന്റ് രാജീവ് പാട്രിക്, ജോയി ഗോതുരുത്ത് എന്നിവർ പ്രസംഗിച്ചു.

