നൈജീരിയ: ഓശാന ഞായര്‍ ദിവസം നൈജീരിയയിലെ ജോസില്‍ കുറഞ്ഞത് 30 ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ, ഈസ്റ്റര്‍ വാരാന്ത്യത്തില്‍ മധ്യ നൈജീരിയയിലെ വിവിധ പ്രദേശങ്ങളില്‍ നടന്ന ഏകോപിത ആക്രമണങ്ങളില്‍ ഡസന്‍ കണക്കിന് ആളുകള്‍ കൂടി കൊല്ലപ്പെട്ടു. ബെന്യൂ, കദുന, നസാരാവ സംസ്ഥാനങ്ങളിലെ നിരവധി ഗ്രാമങ്ങളില്‍ കൊലപാതകങ്ങളും തട്ടിക്കൊണ്ടുപോകലുകളും വ്യാപക നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ക്രിസ്ത്യാനികളുടെ പ്രധാന ആഘോഷകാലമായ ഈസ്റ്ററിനോടനുബന്ധിച്ചാണ് ഈ ആക്രമണങ്ങള്‍ നടന്നത്.
ബെന്യൂ സംസ്ഥാനത്തിലെ ഗ്വെര്‍ ഈസ്റ്റ് ലോക്കല്‍ ഗവണ്മെന്റ് ഏരിയയിലെ എംബാലോം ഗ്രാമത്തില്‍ ഈസ്റ്റര്‍ ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ കുറഞ്ഞത് 17 ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ആയുധധാരികള്‍ ഗ്രാമത്തില്‍ കയറി വെടിവെപ്പ് നടത്തുകയും വീടുകള്‍ക്ക് തീ വെക്കുകയും ചെയ്തതായി നാട്ടുകാര്‍ അറിയിച്ചു. രക്ഷപ്പെട്ടവര്‍ സമീപ കാട്ടുകളിലേക്ക് ഓടിപ്പോയി. തുടര്‍ന്ന് നടത്തിയ തിരച്ചിലുകളില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി പ്രാദേശിക വൃത്തങ്ങള്‍ അറിയിച്ചു.
2018 ഏപ്രിലിലും എംബാലോം ഗ്രാമത്തില്‍ നടന്ന ഒരു ദേവാലയാക്രമണത്തില്‍ രണ്ട് പുരോഹിതര്‍ ഉള്‍പ്പെടെ 19 പേര് കൊല്ലപ്പെട്ടിരുന്നു. ഗ്വെര്‍ ഈസ്റ്റ് പ്രദേശത്തെ ഇക്പയോംഗോയിലും ആക്രമണം റിപ്പോര്‍ട്ട് ചെയ്തു. ഇവിടെ ഒരു പ്രാദേശിക യുവ സന്നദ്ധ പ്രവര്ത്തകന് കൊല്ലപ്പെട്ടു. ആക്രമണത്തിന് പിന്നില്‍ നാട്ടുകാര്‍ക്ക് പരിചിതനായ ഒരാള്‍ മാര്ഗനിര്ദേശകനായിരുന്നുവെന്നാണ് ആരോപണം.
കദുന സംസ്ഥാനത്ത് ഈസ്റ്റര്‍ ആരാധനയ്ക്കിടെ ക്രിസ്ത്യന്‍ സമൂഹങ്ങളെ ലക്ഷ്യമാക്കി ആക്രമണം നടന്നു. കാച്ചിയ ലോക്കല്‍ ഗവണ്മെന്റ് ഏരിയയിലെ അറിക്കോയില്, ഈസ്റ്റര്‍ ആരാധനയ്ക്കായി കൂടി നിന്ന വിശ്വാസികളിലേക്ക് ആയുധധാരികള്‍ വെടിവെപ്പ് നടത്തി. ആദ്യം ഒരു ഇവാഞ്ചലിക്കല്‍ ചര്‍ച്ചിലും തുടര്‍ന്ന് സമീപ കത്തോലിക്ക ദേവാലയത്തിലും ആക്രമണം നടത്തിയതായി സാക്ഷികള്‍ പറഞ്ഞു.
അറിക്കോയില് കുറഞ്ഞത് 12 പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ആക്രമണത്തിന് മുമ്പ് ഗ്രാമം വളഞ്ഞതുകൊണ്ട് ആളുകള്‍ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. നിരവധി പേരെ തട്ടിക്കൊണ്ടുപോയെങ്കിലും പിന്നീട് സൈന്യം എത്തി 31 പേരെ രക്ഷപ്പെടുത്തിയതായി റിപ്പോര്‍ട്ടുണ്ട്.
കജുരു ലോക്കല്‍ ഗവണ്മെന്റ് ഏരിയയിലെ മാറോ കസുവായില് നടന്ന മറ്റൊരു ആക്രമണത്തില്‍ മൂന്ന് പേര് കൊല്ലപ്പെടുകയും തട്ടിക്കൊണ്ടുപോകലുകളും റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്തു. ദക്ഷിണ കദുനയിലെ മറ്റു ഗ്രാമങ്ങളിലായി നടന്ന ആക്രമണങ്ങളില്‍ ആകെ കുറഞ്ഞത് 15 പേര് കൊല്ലപ്പെട്ടതായി കണക്കാക്കുന്നു.
കഗാര്ക്കോ പ്രദേശത്തും ആയുധധാരികളുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തതോടെ സമീപ ഗ്രാമങ്ങളില്‍ ആശങ്ക തുടരുന്നു.
അടുത്തുള്ള നസാരാവ സംസ്ഥാനത്തിലെ ഉദേഗെ മേഖലയിലും ആക്രമണം നടന്നു. ഗിദാന്‍-ഒഗിരി, അക്ക്യേവ ബാക്ക, ഉദേഗെ-കാസ ഗ്രാമങ്ങളിലായി കുറഞ്ഞത് 10 പേര് കൊല്ലപ്പെടുകയും നിരവധി വീടുകള്‍ നശിക്കുകയും ചെയ്തു.
എല്ലാ പ്രദേശങ്ങളിലും ആക്രമികള്‍ മോട്ടോര്‍സൈക്കിളുകളിലും കാല്നടയിലും കൂട്ടമായെത്തി, സുരക്ഷാസേന എത്തുന്നതിന് മുമ്പ് നീണ്ടുനിന്ന ആക്രമണങ്ങളാണ് നടത്തിയതെന്ന് സാക്ഷികള്‍ പറഞ്ഞു.
”വിശുദ്ധ വാരത്തിനിടെ ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണങ്ങള്‍ ഭയാനകമാണ്. ക്രിസ്തുവിന്റെ ത്യാഗവും പുനരുത്ഥാനത്തിന്റെ പ്രത്യാശയും ഓര്‍ക്കുന്നതിനിടെ അനേകം വിശ്വാസികള്‍ കൊല്ലപ്പെട്ടു,” എന്ന് ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കോണ്‍സേണ്‍ പ്രസിഡന്റ് ഷോണ്‍ റൈറ്റ് പറഞ്ഞു.
ഈസ്റ്റര്‍ ആക്രമണങ്ങളിലെ ഔദ്യോഗിക മരണസംഖ്യ ഇതുവരെ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. ബാധിത പ്രദേശങ്ങളില്‍ കൂടുതല്‍ സുരക്ഷയും വേഗത്തിലുള്ള പ്രതികരണ സംവിധാനവും ഉറപ്പാക്കണമെന്ന് പ്രാദേശിക നേതാക്കള്‍ ആവശ്യപ്പെട്ടു.
Trending
- ഏപ്രിൽ ഒൻപതിന് വേതനത്തോട് കൂടിയ അവധി
- ലൂർദ് ആശുപത്രി ലോകാരോഗ്യ ദിനം ആചരിച്ചു.
- ഇറാനിലുള്ള ഇന്ത്യൻ പൗരന്മാര് രാജ്യം വിടണമെന്ന് ഇന്ത്യന്‍ എംബസി നിര്‍ദേശം
- നിയമസഭ തെരഞ്ഞെടുപ്പ്; ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി
- മൊഹ്സിന കിദ്വായ് അന്തരിച്ചു
- നൈജീരിയയില്‍ ഈസ്റ്റര്‍ ആഘോഷങ്ങള്ക്കിടെഭീകരാക്രമണം: മരണസംഖ്യ വര്‍ദ്ധിക്കുന്നു
- യേശുവിനെ മിശിഹായായി സ്വീകരിച്ച യഹൂദവംശജന്മാരുടെ അനുഭവങ്ങളുമായി ഡോക്യുമെന്ററി ചിത്രം
- ഭീഷണി യാഥാര്‍ഥ്യമാകുന്നതിന് മുന്പേഅതിനെ നേരിടാന്‍ യുദ്ധം നടത്തുന്നത് ന്യായമല്ല:ആര്‍ച്ച്ബിഷപ് ബ്രോഗ്ലിയോ
നൈജീരിയയില്‍ ഈസ്റ്റര്‍ ആഘോഷങ്ങള്ക്കിടെഭീകരാക്രമണം: മരണസംഖ്യ വര്‍ദ്ധിക്കുന്നു
Keep Reading
Add A Comment
Subscribe to Updates
Get the latest creative news from FooBar about art, design and business.
© 2026 ThemeSphere. Designed by ThemeSphere.

