കൊച്ചി : കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ (കെ.എൽ.സി.എ ) നു ഇന്ന് 54 വയസ്സ്. കെ.എൽ.സി.എ ലത്തീൻ സഭയുടെ സമുദായ സംഘടന രൂപീകൃതമായത് 1972 മാർച്ച് 26 ന് ആണ്. ഇന്ന് മാർച്ച് 26 ന് കെ.എൽ.സി.എ സ്ഥാപിതമായിട്ട് 54 വർഷം ആകുന്നു .
സ്ഥാപിത ദിനമായ ഇന്ന് രാത്രി 07.00 മണിയ്ക്ക് കേരളത്തിലെ മുഴുവൻ കെ.എൽ.സി.എ അംഗങ്ങളുടെയും ഒരു മീറ്റിംഗ്, കെ.എൽ.സി.എ സംസ്ഥാന പ്രസിഡന്റ് അഡ്വ ഷെറി ജെ തോമസിന്റെ അധ്യക്ഷതയിൽ ചേരുന്നു. കേരളത്തിലെ ലത്തീൻ സഭയുടെ സാമൂഹിക രാഷ്ടീയ മുഖമായി പ്രവർത്തിക്കുന്ന, അനുദിനം ഉയർച്ചയിലേക്ക് കുതിക്കുന്ന സഭയുടെ അഭിമാനമായ ഈ സംഘടനയ്ക്ക് ജീവനാദത്തിന്റെ വായനക്കാരുടെ പേരിൽ എല്ലാവിധ ആശംസകളും ഭാവുകങ്ങളും നേരുന്നു.

