നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയുടെ രണ്ടാമത്തെ അധ്യക്ഷന്‍ ബിഷപ് ഡോ. ഡി. സെല്‍വരാജന്റെ മെത്രാഭിഷേകത്തിന്റെ ഒന്നാം വാര്‍ഷികാഘോഷം മാര്‍ച്ച് 25 ന് നടക്കും. ”അനുകമ്പയോടെ ശുശ്രുഷിക്കാന്” എന്ന ആപ്തവാക്യവുമായ് നെയ്യാറ്റിന്‍കര രൂപതയുടെ ഇടയനായി 2025 മാര്‍ച്ച് 25-നാണ് മെത്രാഭിഷേകകര്‍മ്മം നടന്നത്.
മാര്‍ച്ച് 25 ബുധനാഴ്ച കത്തീഡ്രല്‍ പള്ളിയില്‍ വൈകുന്നേരം 4 മണിക്ക് അര്‍പ്പിക്കുന്ന പൊന്തിഫിക്കല്‍ ദിവ്യബലിക്ക് ബിഷപ് ഡി.സെല്വരാജന് മുഖ്യകാര്‍മികനാകും. ബിഷപ് എമെരിത്തുസ് ഡോ. വിന്‍സെന്റ് സാമുവലും മോണ്‍സിഞ്ഞോര്‍മാരും ഫൊറോനാ വികാരിമാരും സഹകാര്‍മ്മികരാവും. രൂപത വികാരി ജനറല്‍ മോണ്‍.ക്രിസ്തുദാസ് തോംസന് വചന സന്ദേശം നല്‍കും.
Trending
- മരണത്തിനും മായ്ക്കാനാകാത്തൊരു ജീവിതമുണ്ട്
- പ്രിയ അനിയന് ജിജോയുടെ ഓര്‍മ്മയ്ക്ക് ഒരു തിലോദകം
- കറ പുരളാത്ത ജീവിതം
- ഡെഡ്ലൈനിനപ്പുറം ജിജോ ജോണ്‍ പുത്തേഴത്തിന്റെ ജീവിതം
- എല്‍നിനോയും ലാനിനയും കേരളത്തിന്റെ മത്സ്യജീവിതവും
- വട്ടിയൂർക്കാവിൽ ലീജിയൻ ഓഫ് മേരി സെപ്റ്റംബർ സമ്മേളനം
- ശക്തികുളങ്ങരയിൽ പരിശുദ്ധ കർമല മാതാവിന്റെ കൊമ്പ്രിയ തിരുനാളിന് തുടക്കം
- മഴക്കാലത്തും കേരളം വെന്തുരുകുമ്പോള്‍

