വത്തിക്കാൻ: മാതൃകാപരമായ ക്രൈസ്തവജീവിതം നയിച്ച ആറ് പേർ വിശുദ്ധരെന്ന് നാമകരണം ചെയ്യപ്പെടാനുള്ള നടപടികളുമായി മുന്നോട്ട് പോകുന്നത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ട് വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള ഡികാസ്റ്ററി. പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ, വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററി അദ്ധ്യക്ഷൻ കർദ്ദിനാൾ മർച്ചെല്ലോ സെമെറാറോയ്ക്ക് പ്രത്യേക കൂടിക്കാഴ്ച അനുവദിച്ചതിനെത്തുടർന്ന്, മാർച്ച് 23 തിങ്കളാഴ്ചയാണ് ഇതുസംബന്ധിച്ച ഡിക്രികൾ ഡികാസ്റ്ററി പുറത്തുവിട്ടത്.
ഒരു കർദ്ദിനാൾ, രണ്ട് വൈദികർ, രണ്ട് സന്ന്യസ്തകൾ, ഒരു അൽമായൻ എന്നിങ്ങനെ ആറ് പേരുടെ നാമകരണച്ചടങ്ങുകൾ സംബന്ധിച്ച രേഖകളാണ് പുറത്തുവന്നിരിക്കുന്നത്. ഇറ്റലിയിൽ നിന്നുള്ള രണ്ടു പേരും, അയർലണ്ട്, ഫ്രാൻസ്, പോളണ്ട്, സ്പെയിൻ എന്നിവിടങ്ങളിൽനിന്നുള്ള ഓരോരുത്തരും ഉൾപ്പെടെയുള്ള ഈ ആറുപേരും യൂറോപ്പിൽനിന്നുള്ളവരാണ്. ഇതിൽ, പോളണ്ടിൽ ജനിച്ച സ്തനിസ്ലാവ സമുലോവ്സ്ക എന്ന ദൈവദാസി മദ്ധ്യ അമേരിക്കയിലുള്ള ഗ്വാത്തെമാലയിൽ വച്ചായിരുന്നു മരണമടഞ്ഞത്.
1805 ജൂലൈ 17-ന് റോമിൽ ജനിച്ച്, 1867 ഓഗസ്റ്റ് 11-ന് ലാത്സിയോ പ്രദേശത്തുള്ള അൽബാനോയിൽ മരണമടഞ്ഞ, അൽബാനോ രൂപതയുടെ മെത്രാനും, കർദ്ദിനാളുമായിരുന്ന ദൈവദാസൻ ലുദൊവീകോ അൽത്തിയേരിയുടെ ജീവത്യാഗം സംബന്ധിച്ചതാണ് തീരുമാനങ്ങളിൽ ഒന്ന്.
രണ്ടാമത്തെ ഗണത്തിലുള്ളത് അഞ്ച് വ്യക്തികളുടെ ജീവിതത്തിലെ വീരോചിതപുണ്യങ്ങൾ അംഗീകരിച്ചുകൊണ്ടുള്ള ഡിക്രികളാണ്.
അയർലണ്ടിലെ ബാലിമോയിൽ 1886 ജൂലൈ 13-ന് ജനിച്ച് രൂപതാ വൈദികനായിത്തീർന്ന ദൈവദാസൻ എഡ്വേഡ് ജോസഫ് ഫ്ളാനഗനാണ് ഇവരിൽ ഒരാൾ. ബോയ്സ് ടൌൺ എന്ന പേരിൽ യുവജനങ്ങൾക്കായി ഒരിടം സ്ഥാപിച്ച ഇദ്ദേഹം, 1948 മെയ് 15-ണ് ജർമനിയിലെ ബെർലിനിൽ വച്ചാണ് മരണമടഞ്ഞത്.
ഫ്രാൻസിലെ ലിയോണിൽ 1903 ജൂലൈ 30-ന് ജനിച്ച്, രൂപതാവൈദികനായ എൻറിക് കഫാറെലിന്റെ വീരോചിത പുണ്യങ്ങളും പരിശുദ്ധ സിംഹാസനം അംഗീകരിച്ചു. എക്വിപ് നോത്റ് ദാം എന്ന അസോസിയേഷന്റെയും, “ഉത്ഥാനമാതാവിന്റെ സഹോദര്യസഭ” എന്ന സെക്കുലർ ഇന്സ്ടിട്യൂട്ടിന്റെയും സ്ഥാപകനായ ഈ ദൈവദാസൻ 1996 സെപ്റ്റംബർ 18-ന് ഫ്രാൻസിലെ ബൊവേയിൽ വച്ചാണ് മരണമടഞ്ഞത്.
1865 ജനുവരി 30-ന് ഇന്നത്തെ പോളണ്ടിന് കീഴിലുള്ള വോറിത്തിയിൽ ജനിച്ച ദൈവദാസി സ്തനിസ്ളാവയും ഈ അംഗീകാരത്തിന് അർഹയായി. വിശുദ്ധ വിൻസെന്റ് ഡി പോൾ സന്ന്യസ്തസഭയിൽ സമർപ്പിതയായിരുന്നു ബാർബര എന്ന പേരുണ്ടായിരുന്ന ഈ സഹോദരി. 1950 ഡിസംബർ 6-ന് ഗ്വാത്തെമാലയിലെ ഗ്വാത്തെമാല നഗരമെന്ന തലസ്ഥാനത്താണ് ഈ ദൈവദാസി മരണമടഞ്ഞത്.
മരിയ ദൊളോറെസ് എന്ന പേരിൽ അറിയപ്പെട്ടിരുന്നതും, തിരുഹൃദയമക്കൾ എന്ന സമർപ്പിതസമൂഹത്തിൽ, യേശുവിന്റെ തിരുഹൃദയത്തിന്റെ ബെത്ലഹേമിലെ മരിയ (റൊമേറോ ആൽഗറീൻ) എന്ന നാമം സ്വീകരിച്ചവളുമായ ദൈവദാസിയുടെ വീരോചിത പുണ്യങ്ങളും സഭ അംഗീകരിച്ചു. 1916 ഒക്ടോബർ 7-ന് സ്പെയിനിലെ സിവിലിയായിൽ ജനിച്ച മരിയ, 1977 നവംബർ 12-ന് സ്പെയിനിലെ സാൻലൂകാർ അ മയോർ എന്നയിടത്തുവച്ചാണ് മരണമടഞ്ഞത്.
ഒരു കുടുംബനാഥനും, ഇറ്റലിയിലെ മോന്തേബറൻസോണെയിൽ 1909 മാർച്ച് 15 ജനിച്ചയാളുമായ് ദൈവദാസൻ ജ്യുസേപ്പേ കസ്തഞ്ഞെത്തിയുടെ വീരോചിതപുണ്യങ്ങളും അംഗീകരിക്കപ്പെട്ടു. 1965 ജൂൺ 22-ന് തന്റെ ജന്മനാട്ടിൽ വച്ചുതന്നെയാണ് അദ്ദേഹം മരണമടഞ്ഞത്. ക്കൊപ്പം, വന്ദ്യൻ, ദൈവദാസൻ തുടങ്ങിയ പദവികൾ ലഭിക്കും
