ന്യൂഡൽഹി: 2026 ഏപ്രില്‍ ഒന്ന് മുതല്‍ പാന്‍കാര്‍ഡുമായി ബന്ധപ്പെട്ടുള്ള നിയമങ്ങളില്‍ മാറ്റം. നിലവിൽ ആധാർ കാർഡ് മാത്രം ഉപയോഗിച്ച് പാൻ കാർഡിന് അപേക്ഷിക്കാമായിരുന്നുവെങ്കിൽ, പുതിയ സാമ്പത്തിക വർഷം മുതൽ ഇത് സാധ്യമാകില്ല. ആധാറിന് പുറമെ ജനനത്തീയതി തെളിയിക്കുന്ന മറ്റ് ഔദ്യോഗിക രേഖകൾ കൂടി അപേക്ഷയ്ക്കൊപ്പം സമർപ്പിക്കേണ്ടി വരും.
പുതിയ സാമ്പത്തികവർഷം ആരംഭിക്കുന്ന ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുന്ന ആദായനികുതി ചട്ടങ്ങളിൽ നിരവധി പ്രധാന മാറ്റങ്ങൾ നടപ്പിലാക്കിയിരിക്കുകയാണ് ആദയ നികുതി വകുപ്പ്. 20 ലക്ഷം രൂപയ്ക്കു മുകളിലുള്ള വസ്തു ഇടപാടുകൾക്കു മാത്രമേ പാൻ നമ്പർ നിർബന്ധമായിരിക്കൂ. ഇതുവരെ 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്കായിരുന്നു ഈ നിബന്ധന. ചെറുകിട ഇടപാടുകളിൽ നിന്ന് ശ്രദ്ധ മാറ്റി വലിയ ഇടപാടുകളിലേക്ക് കേന്ദ്രീകരിക്കാനാണ് ഈ മാറ്റം.
വലിയ ഇടപാടുകളിൽ കൂടുതൽ സുതാര്യതയും നിരീക്ഷണവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര ധനമന്ത്രാലയം ഈ പരിഷ്കാരങ്ങൾ കൊണ്ടുവന്നത്. നികുതിദായകർക്ക് ചില മേഖലകളിൽ ഇത് ആശ്വാസകരമാണെങ്കിലും അപേക്ഷാ നടപടികളിൽ കൂടുതൽ രേഖകൾ കരുതേണ്ടി വരും.

