മാനാഞ്ചേരിക്കുന്ന് : നോമ്പ് കാലത്തോടനുബന്ധിച്ച് സെന്റ് പോൾസ് ദൈവാലയ വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ ആഭിമുഖ്യത്തിൽ ‘നോമ്പ് എന്ന് കേൾക്കുമ്പോൾ’ എന്ന വിഷയത്തിൽ ഇടവകതല പ്രസംഗ മത്സരം സംഘടിപ്പിച്ചു. മാർച്ച് 22-ന് നടന്ന പരിപാടി ഇടവക വികാരി ഫാദർ ഷാജു കുരിശിങ്കൽ ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ ശുശ്രൂഷ സമിതി കൺവീനർ ജെൻസൻ ജോയ് സ്വാഗതവും ജോയിന്റ് കൺവീനർ മിനി തോമസ് നന്ദിയും പറഞ്ഞു. ഇടവക കേന്ദ്രസമിതി സെക്രട്ടറി ബെർണി ബിനോജ്, കേരള കാത്തലിക് കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ജെസ്സി ജെയിംസ്, KRLCBC യൂത്ത് കമ്മീഷൻ അസോസിയേറ്റ് സെക്രട്ടറി അനി ജോസഫ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയവർക്ക് FMDM സഭാംഗങ്ങൾ ഏർപ്പെടുത്തിയ ട്രോഫിയും, രണ്ടാം സ്ഥാനം നേടിയവർക്ക് കുന്നത്തൂർ വർഗീസ് – റോസി മെമ്മോറിയൽ ട്രോഫിയും, മൂന്നാം സ്ഥാനം നേടിയവർക്ക് കല്ലറക്കൽ ചീക്കു തോമസ് മെമ്മോറിയൽ ട്രോഫിയും വിതരണം ചെയ്തു.

