Browsing: Education Ministry

നോമ്പ് കാലത്തോടനുബന്ധിച്ച് സെന്റ് പോൾസ് ദൈവാലയ വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ ആഭിമുഖ്യത്തിൽ ‘നോമ്പ് എന്ന് കേൾക്കുമ്പോൾ’ എന്ന വിഷയത്തിൽ ഇടവകതല പ്രസംഗ മത്സരം സംഘടിപ്പിച്ചു. മാർച്ച് 22-ന് നടന്ന പരിപാടി ഇടവക വികാരി ഫാദർ ഷാജു കുരിശിങ്കൽ ഉദ്ഘാടനം ചെയ്തു.

കേരള കത്തോലിക്കാ മെത്രാൻ സമിതി (KRLCBC) എഡ്യൂക്കേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ നടന്ന 14 ആഴ്ചത്തെ പ്രസംഗ-നേതൃത്വ പരിശീലന പരിപാടിയുടെ സമാപനവും സർട്ടിഫിക്കറ്റ് വിതരണവും ഇന്ന് സെൻറ് ആൻറണീസ് ഹയർ സെക്കൻഡറി സ്കൂൾ കച്ചേരിപ്പടിയിൽ വച്ച് പ്രൗഢഗംഭീരമായി നടന്നു.

അധ്യാപകർ ലോകത്തിന്റെ വേ​ഗതയ്ക്കനുസരിച്ച് വഴിമാറി സഞ്ചരിക്കുന്നവരാകണമെന്ന് വിജയപുരം രൂപതാ മെത്രാൻ ഡോ. സെബാസ്റ്റ്യൻ തെക്കെതേച്ചേരിൽ പറഞ്ഞു.