വെള്ളറട: സിവിൽ സർവ്വീസ് പരീക്ഷയിൽ ഉന്നത വിജയം നേടി മലയോര ഗ്രാമത്തിന് അഭിമാനമായി മാറിയ വെള്ളറട നയനത്തിലെ നിധിൻ.ആർ. ഹെച്ചിന് ഒരു നാട് മുഴുവൻ അഭിനന്ദനങ്ങൾ അർപ്പിച്ചു . സിവിൽ സർവ്വീസ് പരിക്ഷയിൽ 699 – മത് റാങ്കാണ് നിധിൻ ആർ ഹെച്ച് നേടിയത്. ഇപ്പോൾ കൗൺസിൽ ഓഫ് സയന്റിഫിക് ഇൻഡസ്ട്രീയൽ റിസർച്ചിൽ സെക്ഷൻ ഓഫീസറായി ബാംഗ്ളൂരിൽ ജോലി ചെയ്യുന്നതിനിടയിലാണ് അഭിമാനകരമായ ഈ വിജയം നേടിയത്.
പാറശ്ശാല എം.എൽ.എ.സി. കെ .ഹരീന്ദ്രൻ ഭവനത്തിലെത്തി അനുമോദിച്ചു. വിവിധ രാഷ്ടീയ – സാമൂഹ്യ-സാംസ്കാരിക നായകരുo വിവിധ മതാദ്ധ്യക്ഷൻമാരും മറ്റുള്ളവരും നിധി നെ ആദരിച്ചു.


