പുനലൂർ: പുനലൂർ സെൻറ്. മേരീസ് കത്തീ ഡ്രലിൽ KLCWA പുനലൂർ യൂണിറ്റ് വനിതാ ദിനം ആഘോഷിച്ചു. മാർച്ച് 8ന് കത്തീഡ്രലിൽ സംഘടിപ്പിച്ച പരിപാടിയിൽ ഫാ ബിനോയ് സി.കെ വനിതകളെ ആദരിച്ചു. 83വയസ്സുള്ള സിസ്റ്റർ റോബെർട്ട മേരിയും(റിട്ടയർഡ് അധ്യാപിക) 43വയസുള്ള അധ്യാപിക ഷൈനി ഫ്ലക്ചറുമാണ് ആദരവ് ഏറ്റുവാങ്ങിയത്. വർഷങ്ങളോളം ഓർഫനേജിൽ ആയിരക്കണക്കിന് പെൺകുട്ടികളെ വളർത്തി പഠിപ്പിച്ച സിസ്റ്റർ എന്തുകൊണ്ടും ഈ അവാർഡിന് അർഹയാണ്. 45വയസിനു താഴെ പ്രായമുള്ള കൂടുതൽ മക്കളുള്ള(4) അമ്മയ്ക്കുള്ള ആദരവാണ് ഷൈനി ടീച്ചർക്ക് ലഭിച്ചത്. പൊന്നാടയും ഉപഹാരവും നൽകിയാണ് ഇരുവരെയും ആദരിച്ചത് ഇടവകയിലെ മുഴുവൻ അംഗങ്ങളുടെയും സന്യസ്ഥരുടെയും സാന്നിധ്യം വനിതാ ദിനാഘോഷത്തെ വർണാഭമാക്കി.


