പുനലൂർ: പുനലൂർ രൂപതയിലെ കൊട്ടാരക്കര ,പത്തനംതിട്ട പത്തനാപുരം ഫൊറോനാകളിലെ അടിസ്ഥാന സഭാ സമൂഹത്തിന്റെ പരിശീലന പരിപാടി ഫെബ്രുവരി 28 ശനിയാഴ്ച രാവിലെ 10 മണി മുതൽ 4 മണി വരെ പത്തനാപുരം സെൻറ് സേവിയേഴ്സ് ആനിമേഷൻ സെൻട്രൽ വച്ച് നടത്തി . സംഗമം പുനലൂർ രൂപതാ അധ്യക്ഷൻ അഭിവന്ദ്യ സെൽവിസ്റ്റർ പൊന്നുമുത്തൻ പിതാവ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
സംഗമത്തിന് പുനലൂർ രൂപത ബിഇസി എക്സിക്യൂട്ടീവ് സെക്രട്ടറി റവ.ഡോ.അജിത്കുമാർ കെ സി സ്വാഗതം ആശംസിച്ചു. കൊട്ടാരക്കര, പത്തനംതിട്ട, പത്തനാപുരം ഫോറോനകളിലെ വിവിധ ഇടവകകളിൽ തിരഞ്ഞെടുക്കപ്പെട്ട അജപാലന സമിതിയിലെ ആറു ശുശ്രുഷ പ്രതിനിധികൾക്കും സെക്രട്ടറി, ഖജാൻഞ്ചി, കോർഡിനേറ്റർ എന്നിവർക്കുള്ള പരിശീലന പരിപാടിക്ക് ആലപ്പുഴ രൂപതാംഗം റവ ഫാദർ ജോൺസൺ പുത്തൻവീട്ടിൽ ,ശ്രീ മാത്യു എന്നിവർ ക്ലാസുകൾ നയിച്ചു.
റവ .ഡോ.അജിത്കുമാർ കെ സി, മിനിസ്ട്രിചീഫ് കാർഡിനേറ്റർ റവ .ഫാദർ ബെനഡിക്ട് ജെ തെക്കുവിള,ബിഇസി ആനിമേറ്റർ സിസ്റ്റേഴ്സ് സംഗമത്തിനുവേണ്ട ക്രമീകരണങ്ങൾ നടത്തി. പുനലൂർ രൂപതവികാരി ജനറൽ മോൺ.സെബാസ്റ്റ്യൻ വാസ്,റവ ഡോ.ക്രിസ്റ്റി ജോസഫ് ,റവ.ഡോ.സാജൻ തങ്കച്ചൻ എന്നിവർ സന്നിഹിതരായിരുന്നു. സംഗമത്തിൽ സംബന്ധിച്ച എല്ലാവർക്കും ശ്രീ അനിൽ നന്ദി അറിയിച്ചു




