കൊച്ചി : ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കാനുളള സംസ്ഥാന സർക്കാരിൻറെ തീരുമാനത്തിനെതിരേ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) രംഗത്ത്. സർക്കാർ തീരുമാനത്തിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് വിഎച്ച്പി സെക്രട്ടറി ജനറൽ ബജറംഗ് ലാൽ ബാഗ്ര കൊച്ചിയിൽ പത്രസമ്മേളനത്തിൽ പറഞ്ഞു. ക്രിസ്ത്യൻ സമൂഹത്തെ പ്രീണിപ്പിക്കുന്നതിനായി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന സർക്കാർ റിപ്പോർട്ട് നടപ്പിലാക്കുകയാണെന്ന് വിഎച്ച്പി സെക്രട്ടറി ജനറൽ ബജ്രംഗ് ലാൽ ബഗ്ര വെള്ളിയാഴ്ച കൊച്ചിയിൽ പറഞ്ഞു.
സംസ്ഥാനത്തെ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ, സാമ്പത്തിക, ക്ഷേമ പ്രശ്നങ്ങൾ പഠിക്കാൻ നിയമിച്ച ജെബി കോശി കമ്മീഷൻ 2023 മെയ് മാസത്തിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. “തെരഞ്ഞെടുപ്പിന് മുമ്പ് ക്രിസ്ത്യൻ വോട്ട് ബാങ്കിനെ പ്രീണിപ്പിക്കാൻ വേണ്ടി എൽഡിഎഫ് സർക്കാർ ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കിയിരിക്കുന്നു. ലാറ്റിൻ കത്തോലിക്കാ ബിഷപ്പുമാരുടെ ശുപാർശകളുടെ അടിസ്ഥാനത്തിൽ ജാതി സർട്ടിഫിക്കറ്റ് നൽകാനുള്ള തീരുമാനം മതപരിവർത്തനത്തിന് വഴിയൊരുക്കും” വി എച്ച് പി വക്താവ് പറഞ്ഞു.
ഹിന്ദു, ബുദ്ധ, ജൈന സമുദായങ്ങളിലെ പട്ടികജാതിക്കാർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന സംവരണം ക്രിസ്ത്യാനികൾക്ക് കൂടി ബാധകമാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണ് ഈ റിപ്പോർട്ട്,” അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഹിന്ദു ആരാധനാലയങ്ങളുടെ ഭരണത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് ബാഗ്ര ആവശ്യപ്പെട്ടു.

