കണ്ണൂർ : ഫ്രാൻസിന്റെ 237-ാമത് ദേശീയദിനത്തോടനുബന്ധിച്ച് മാഹിയിലെ ഫ്രഞ്ച് പൗരന്മാർ മാഹി സെന്റ് തെരേസ ബസിലിക്കയിൽ പ്രതിഷ്ഠിച്ചിരിക്കുന്ന വിശുദ്ധ ജോവാൻ ഓഫ് ആർക്കിന്റെ തിരുസ്വരൂപത്തിന് മുൻപിൽ പുഷ്പാർച്ചന നടത്തി. ഫ്രഞ്ച് പൗരത്വത്തോടുള്ള ആദരവും ദേശീയദിനാഘോഷത്തിന്റെ ഭാഗമായി ഐക്യദാർഢ്യവും പ്രകടിപ്പിക്കുന്നതിനായിരുന്നു ചടങ്ങ്.
ബസിലിക്കാ റെക്ടർ ഫാ. സെബാസ്റ്റ്യൻ കാരക്കാട്ട് ചടങ്ങിൽ പങ്കെടുത്ത് ഫ്രഞ്ച് പൗരന്മാർക്ക് ദേശീയദിനാശംസകൾ നേർന്നു. വിശുദ്ധ ജോവാൻ ഓഫ് ആർക്കിന്റെ വിശ്വാസസാക്ഷ്യവും ധൈര്യവും മാതൃകയാക്കി സമൂഹനന്മയ്ക്കും സമാധാനത്തിനും വേണ്ടി പ്രവർത്തിക്കണമെന്ന് അദ്ദേഹം സന്ദേശത്തിൽ പറഞ്ഞു. ഫ്രഞ്ച് പൗരന്മാരും വിശ്വാസികളും പങ്കെടുത്ത ചടങ്ങ് പ്രാർഥനാപൂർണമായ അന്തരീക്ഷത്തിലാണ് നടന്നത്.

