സ്വന്തം ലേഖകൻ
തേവൻപാറ ഫാത്തിമ മാതാ ദൈവാലയ ത്തിലെ പച്ചമല ബിസിസി യൂണിറ്റ് 35 മത് വാർഷികം ആഘോഷമാക്കി. ഫെബ്രുവരി 14ന് നടന്ന 35 മത് വാർഷിക ആഘോഷം ഇടവക വികാരി ഫാദർ വിനോദ് ജെയിംസ് വാർഷികം ഉദ്ഘാടനം. ചെയ്തു. ലീഡർ വിജയനാഥ് അധ്യക്ഷത വഹിച്ചു. തേവൻപാറ ക്രിസ്തു കിരൺ കോൺവെൻറ് സുപ്പീരിയർ സിസ്റ്റർ റാണി, ബിസിസി രൂപത സെക്രട്ടറി വിജയകുമാർ, വാർഡ് മെമ്പർമാരായ എൻ എസ് ഹാഷിം, മണികണ്ഠൻ നായർ, ആനിമേറ്റർ ഫ്രാൻസി അലോഷ്യസ്, ബർണാഡ്, അഭയ് സുനിൽ, ജ്യോതിഷ് എന്നിവർ ആശംസകൾ അർപ്പിച്ചു.
യോഗത്തിൽ വച്ച് ലൂർദ് മാതാ വെൽഫെയർ ഫണ്ടിന്റെ പ്രവർത്തന നിയമാവലി പ്രകാശിപ്പിച്ച് ഉദ്ഘാടനം നിർവഹിച്ചു.
ഏഴു കുടുംബങ്ങൾ മാത്രം അടങ്ങിയ യൂണിറ്റിൽ അംഗങ്ങൾ നറുക്കെടുപ്പ് നടത്തിയാണ് നാൽപതിനായിരത്തോളം രൂപ സമാഹരിച്ചത്. ഈ തുക പലിശരഹിത വായ്പ നൽകി സ്ഥിരമായ ഫണ്ട് ശേഖരണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് രൂപീകരിച്ചത്. വിശ്വാസികളും അവിശ്വാസികളും ഉൾപ്പെടെ നിരവധി പേരാണ് ഈ നറുക്കെടുപ്പിൽ പങ്കാളികളായത്. ഒന്നാം സമ്മാനമായ ടെലിവിഷനും മറ്റ് 40 ഓളം വരുന്ന സമ്മാനങ്ങളും അടങ്ങുന്നതായിരുന്നു നറുക്കെടുപ്പ്.

