ചുള്ളിമാനൂർ ഫൊറോനയുടെ ഈ വർഷത്തെ ബിസിസി സംഗമം 15 ന് ഉച്ചക്ക് 2 ന് ചുള്ളിമനൂർ ഫൊറോന ദൈവാലയത്തിൽ വച്ച് നടത്തി. നെയ്യാറ്റിൻകര രൂപത ശുശ്രൂഷ കോർഡിനേറ്റർ വെരി റവ മോൺ. റൂഫസ് പയസ് ലീൻ സംഗമം ഉദ്ഘാടനം ചെയ്തു. ഫൊറോനാ വികാരി വെരി.റവ ഡോ. ബിനു ടി അധ്യക്ഷത വഹിച്ചു.
റവ.ഫാ. അനുജോ ,വെരി.റവ. ഫാദർ ജോസഫ് രാജേഷ്, ഫാ. വിനോദ് ജയിംസ്, സിസ്റ്റർ ഫെബി, ഡീക്കൻ സജീവൻ, വിജയനാഥ് വി, വിജയകുമാർ, ആനിമേറ്റർമാരായ ഫ്രാൻസി അലോഷ്യസ് ലീലാ മോഹനൻ എന്നിവർ പ്രസംഗിച്ചു.രൂപതാ കുടുംബ പ്രേഷിത ഡയറക്ടർ വെരി.റവ.ഫാദർ ജോസഫ് രാജേഷ്, രൂപത ബി സി സി സെക്രട്ടറി വിജയകുമാർ എന്നിവർ ക്ലാസ്സ് കൈകാര്യം ചെയ്തു. 400 ഓളം പേർ സംഗമത്തിൽ പങ്കെടുത്തു.

