കൊച്ചി : ഇന്ത്യയിലെ തന്നെ പുരാതന രൂപതകളിൽ ഒന്നായ കൊച്ചി രൂപത 1557 ഫെബ്രുവരി 4ാം തീയതിയാണ് സ്ഥാപിതമായത്. കൊച്ചി രൂപത 469 വർഷങ്ങൾ പിന്നിടുമ്പോൾ അതിന്റെ ആഘോഷപരിപാടികളുടെ ഭാഗമായി കെ. സി. വൈ. എം കൊച്ചി രൂപത യുടെ നേതൃത്വത്തിൽ ഫോർട്ട്കൊച്ചി സാന്താക്രൂസ് ബസിലിക്ക ദൈവാലയാങ്കണത്തിൽ ദീപക്കാഴ്ച ഒരുക്കി.
പരിപാടിയുടെ ഉദ്ഘാടന കർമ്മം ബസിലിക്ക റെക്ടർ മോൺ. ഷൈജു പര്യാത്തുശ്ശേരി, രൂപതയോട് ചേർന്നു നിന്നു കൊണ്ട് എല്ലാ രൂപതാംഗങ്ങളും ഒരുമനസ്സോടെ വർത്തിക്കണമെന്ന് അഭിപ്രായപ്പെട്ടു കൊണ്ട് നിർവ്വഹിച്ചു. കെ.സി.വൈ.എം കൊച്ചി രൂപത പ്രസിഡന്റ് ഡാനിയ ആൻ്റണി അദ്ധ്യക്ഷത വഹിച്ചു.
രൂപത ഡയറക്ടർ ഫാ. മെൽട്ടസ് കൊല്ലശ്ശേരി, ആനിമേറ്റർ സിസ്റ്റർ മിനി ജോർജ്ജ്, ഫാ. ജോൺ ജാക്സൺ മറക്കംപറമ്പിൽ, കോർഡിനേറ്റർ സനൂപ് ദാസ്, കെ.സി.വൈ.എം രൂപതാ വൈസ് പ്രസിഡൻ്റ് ക്ലിന്റൺ ഫ്രാൻസിസ്, കാസി പൂപ്പന എന്നിവർ സംസാരിച്ചു. അന്ന സിൽഫ, എക്സിക്യൂട്ടീവ് അംഗങ്ങളായ ആൽവിൻ ജോസഫ്, അരുൺ പീറ്റർ, ഫോർട്ട്കൊച്ചി യൂണിറ്റ് പ്രസിഡന്റ് ആഷേർ പോൾ എന്നിവർ സന്നിഹിതരായിരുന്നു.

