കോട്ടപ്പുറം : കെ.സി.വൈ.എം കോട്ടപ്പുറം രൂപതയുടെ വാർഷിക യുവജന അസംബ്ലിയും തെരഞ്ഞെടുപ്പും ഫെബ്രുവരി 1 ന് കോട്ടപ്പുറം വികാസ് ഹാളിൽ നടത്തപ്പെട്ടു. കെ.സി.വൈ.എം രൂപത പ്രസിഡന്റ് ജെൻസൻ ആൽബിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡയറക്ടർ ഫാ. നീൽ ചടയംമുറി ആമുഖ പ്രഭാഷണം നടത്തി. വാർഷിക സെനറ്റ് അസംബ്ലി ഉദ്ഘാടനം ചെയ്തത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഔസേപ്പച്ചനാണ്.
വടക്കേക്കര ഗ്രാമപഞ്ചായത്ത് മെമ്പർ സെബി പുത്തൻവീട്ടിൽ, കെ.സി.വൈ.എം ലാറ്റിൻ സംസ്ഥാന പ്രസിഡന്റ് പോൾ ജോസ്, കെ.സി.വൈ.എം കോട്ടപ്പുറം ആനിമേറ്റർ സി. മേരി ട്രീസ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. യോഗത്തിന് സ്വാഗതം ജെൻസൻ ജോയ്, നന്ദി അമോസ് മനോജ് എന്നിവർ പറഞ്ഞു. തുടർന്ന് വിവിധ ഇടവകകളിൽ നിന്നുമുള്ള യൂണിറ്റ് പ്രതിനിധികൾ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
രൂപതയുടെ പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറി ജെൻസൻ ജോയ്, സാമ്പത്തിക റിപ്പോർട്ട് ട്രഷറർ അമോസ് മനോജ് എന്നിവർ അവതരിപ്പിച്ചു. ശേഷം നടന്ന 2026 -2028 കോട്ടപ്പുറം രൂപത സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പിൽ രൂപത പ്രസിഡന്റായി റെയ്ച്ചൽ ക്ലീറ്റസും, ജനറൽ സെക്രട്ടറിയായി അമോസ് മനോജും തെരഞ്ഞെടുക്കപ്പെട്ടു. രൂപത ഡയറക്ടർ ഫാ. നീൽ ചടയംമുറി, അനിമേറ്റർ സിസ്റ്റർ മേരി ട്രീസ, ആൻസൺ കുറുമ്പത്തുരുത്ത്.
തെരഞ്ഞെടുക്കപ്പെട്ട മറ്റു ഭാരവാഹികൾ:▪️വൈസ് പ്രസിഡന്റ്മാർ : അനഘ ടൈറ്റസ്, അക്ഷയ് റാഫേൽ ▪️സെക്രട്ടറിമാർ : ഡാനിയേല റോസ്, അലൻ ബിജോയ്▪️ ട്രഷറർ : ജീവൻ ജോസഫ്▪️സാമൂഹ്യ രാഷ്ട്രീയ ഫോറം കൺവീനർ : അലൻ ദാസ്▪️ വിദ്യാഭ്യാസ ഫോറം കൺവീനർ: സൗരവ് വി ബി▪️ ആത്മീയ ഫോറം കൺവീനർ : ലിറ്റ്ന സൈമൺ ▪️ വനിതാ ഫോറം കൺവീനർ : അലീഷ ടി ഫ്രാൻസിസ്▪️കലാ കായിക ഫോറം കൺവീനർ : അന്ന ആൻഷ

