കൊല്ലം: ജൂബിലി വർഷത്തിൽ ആരംഭം കുറിച്ച, വിശുദ്ധിയുടെ ചരിത്രം വിളിച്ചോതുന്ന നൂറിലധികം വിശുദ്ധരുടെ തിരുശേഷിപ്പുകളുടെ പ്രയാണവും പൊതുദർശനവും സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി, കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന സമിതി “അനുഗ്രഹ വഴിയേ…” എന്ന ആത്മീയ പ്രയാണവുമായി കൊല്ലം രൂപതയിൽ എത്തിച്ചേർന്നു.
ഈശോയുടെ വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് മുതൽ പുതിയ തലമുറയിലെ വിശുദ്ധനായ വി. കാർലോ അക്യൂട്ടിസ് വരെയുള്ള വിശുദ്ധരുടെ തിരുശേഷിപ്പുകൾ ഉൾപ്പെട്ട ഈ മഹത്തായ ആത്മീയ അനുഭവം കൊല്ലം രൂപതയിലെ വിശ്വാസികൾക്ക് ഒരു പുത്തൻ അനുഭവമായിരുന്നു. കൊല്ലം രൂപതാ മെത്രാൻ പോൾ ആന്റണി മുല്ലശ്ശേരി പിതാവ് തിരുശേഷിപ്പുകൾ സ്വീകരിച്ചു. കെസിവൈഎം ലാറ്റിൻ സംസ്ഥാന ഡയറക്ടർ ഫാദർ അനൂപ് കളത്തിത്തറ അനുഗ്രഹ പ്രഭാഷണം നടത്തി.
പൊതുദർശന വേളയിൽ, ഓരോ വിശ്വാസിക്കും തങ്ങളുടെ വ്യക്തിപരമായ പ്രാർത്ഥനാ നിയോഗങ്ങൾ ‘ നിയോഗപ്പെട്ടിയിൽ ‘ നിക്ഷേപിക്കാവുനുമുള്ള അവസരം ഉണ്ടായിരുന്നു.
അനുഗ്രഹ വഴിയെ തിരുശേഷിപ്പ് പ്രയാണത്തിന് കൊല്ലം രൂപതയിൽ സ്വീകരണം നൽകുന്നതിനും വിശ്വാസികൾക്ക് പൊതുദർശനത്തിനും വനക്കത്തിനുമായി ക്രമീകരണങ്ങൾ ഒരുക്കുന്നതിന് കെ.സി.വൈ.എം കൊല്ലം രൂപത ഡയറക്ടർ ഫാദർ ജോ ആൻ്റണി അലക്സും അസിസ്റ്റൻറ് ഡയറക്ടർ ഫാദർ ജിൻസർ ഗ്രിഗറിയും രൂപത സമിതി അംഗങ്ങളും നേതൃത്വം നൽകി.

